1.75 ലക്ഷം രൂപയ്ക്ക് കോവിഡ് വാക്സിൻ ടൂറിസം പാക്കേജുമായി ട്രാവൽ ഏജൻസി
മുംബൈ ആസ്ഥാനമായുള്ള Gem Tours & Travel ആണ് വാക്സിൻ പാക്കേജ് പ്രഖ്യാപിച്ചത്
യുഎസിലേക്ക് വാക്സിനേഷനായി പോകുന്നതിന് VVIP ക്ലയന്റ് പാക്കേജാണിത്
Pfizer Vaccine ഡിസംബറിൽ യുഎസിൽ ലഭ്യമാകുമെന്ന പ്രഖ്യാപനം വന്നിരുന്നു
യുഎസ് ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ചേർന്നാണ് പാക്കേജെന്ന് കമ്പനി അവകാശപ്പെടുന്നു
1,74,999 രൂപ വരുന്ന പാക്കേജ് Mumbai-New-York-Mumbai ഫ്ളൈറ്റ് ടിക്കറ്റ് അടക്കമാണ്
മൂന്ന് രാത്രി / നാല് ദിവസം താമസവും വാക്സിനേഷന്റെ ഒരു ഷോട്ടും പാക്കേജിലുണ്ട്
അഡ്വാൻസോ ഡിപ്പോസിറ്റോ ഇല്ലാതെ പാക്കേജുകൾ ആദ്യം വരുന്നവർക്ക് ബുക്ക് ചെയ്യാം
ഡൽഹി, ഗുജറാത്ത്, ചെന്നൈ, പൂനെ, ബംഗളൂരു എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫീസുണ്ട്
അമ്പതോളം രാജ്യങ്ങളിൽ Gem Tours & Travels പ്രവർത്തിക്കുന്നു
ഡിസംബർ 13 മുതൽ യുഎസിൽ ആദ്യ ഘട്ട വാക്സിനുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു