കൊച്ചിയിലെ ടെക്നോളജി സ്റ്റാർട്ടപ്പ് Inntot യൂണികോൺ India ഫണ്ട് നേടി
റേഡിയോ ടെക്നോളജിയിൽ വർക്ക് ചെയ്യുന്ന സ്റ്റാർട്ടപ്പ് ആണ് Inntot
ബ്രിഡ്ജ് റൗണ്ടിലെ ഫണ്ടിംഗ് തുക എത്രയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല
അടുത്ത വർഷം Series A ഫണ്ടിംഗിലേക്ക് കടക്കാൻ കമ്പനി പദ്ധതിയിടുന്നു
ഇന്ത്യയിലും യുഎസിലുമായി നാല് പേറ്റന്റുകളും സ്റ്റാർട്ടപ്പ് നേടിയിട്ടുണ്ട്
പ്രശാന്ത് തങ്കപ്പൻ, രജിത് നായർ എന്നിവരാണ് 2014ൽ സ്റ്റാർട്ടപ്പ് രൂപീകരിച്ചത്
Inntot ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റ് റിസീവേഴ്സ് വികസിപ്പിക്കുന്നു
ഡിജിറ്റൽ റേഡിയോ ടെക്നോളജി ബ്രോഡ്കാസ്റ്റിംഗ് ചിലവ് കുറയ്ക്കും
ഡിജിറ്റൽ റേഡിയോ ടെക്നോളജിയിലൂടെ വിവിധ ഡാറ്റ ട്രാൻസ്മിഷൻ ഒരുമിച്ച് സാധ്യമാകും
കൺസ്യൂമർ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ എന്നിവയിലും കമ്പനി ഓപ്പറേറ്റ് ചെയ്യുന്നു