Google Pay പണമിടപാടിന് ഫീസ് നിലവിൽ ഇന്ത്യയിൽ ബാധകമാവില്ല: Google India
പുതിയ ചാർജുകൾ US വിപണിയിൽ മാത്രമാണെന്ന് Google India
Google Pay/ Google Pay for Business ആപ്പുകൾക്ക് ഇന്ത്യയിൽ ഫീസ് ബാധകമാവില്ല
pay.google.com ജനുവരി മുതൽ യുഎസിൽ പ്രവർത്തിക്കില്ലെന്നാണ് അറിയിച്ചത്
ജനുവരിയിൽ വെബ് ആപ്പിൽ പിയർ-ടു-പിയർ പേയ്‌മെന്റ് സൗകര്യം ഇല്ലാതാക്കും
പകരമായി പുതിയ Google Pay app യുഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകും
തൽക്ഷണ പണ കൈമാറ്റത്തിന് US വിപണിയിൽ ഫീസ് നൽകേണ്ടി വരും
ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ 1-3 പ്രവൃത്തി ദിവസമെടുക്കും
ഡെബിറ്റ് കാർഡ് ഉപയോഗിച്ചുളള പണം കൈമാറ്റം തൽക്ഷണം സാധ്യമാകും
ഡെബിറ്റ് കാർഡിലൂടെ പണം കൈമാറുമ്പോൾ 1.5% ഫീസ് ഏർപ്പെടുത്തും
Android, iOS യൂസേഴ്സിന് പ്രത്യേക ഫീച്ചേഴ്സും ഗൂഗിൾ യുഎസിൽ അവതരിപ്പിച്ചു