ഇന്ത്യയിൽ പ്രൊഡക്ഷൻ തുടങ്ങാൻ തായ്‌വാൻ കമ്പനി D-Link
നെറ്റ്‌വർക്കിംഗ് പ്രൊഡക്റ്റുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് D-Link ലക്ഷ്യമിടുന്നത്
ഇന്ത്യയ്ക്കുളളിൽ വിൽക്കുന്ന പ്രൊഡക്റ്റുകളാകും ഇവിടെ നിർമ്മിക്കുക
ഇന്ത്യയുടെ PLI (Production-Linked Incentive)സ്കീം പ്രയോജനപ്പെടുത്താനാണ് D-Link ശ്രമം
നിലവിൽ ഡി-ലിങ്കിന് മുംബൈയിൽ ഒരു സബ്സിഡിയറി ഓഫീസുണ്ട്
ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കൾക്ക് D-Link തീരുമാനം ഗുണകരമാകും
ഇന്ത്യ-ചൈന സംഘർഷങ്ങളും ആപ്പ് നിരോധനവും ഡി-ലിങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചു
ചൈനയ്ക്ക് പുറത്തെ പ്രൊഡക്ഷൻ യൂണിറ്റിലൂടെ യുഎസിലടക്കം വിൽപന ലക്ഷ്യം വയ്ക്കുന്നു
പ്രാദേശികമായി ഇലക്ട്രോണിക്സ് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുളള കേന്ദ്രപദ്ധതിയാണ് PLI
50,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ PLI സ്കീമിനായി വകയിരുത്തിയിരിക്കുന്നത്
Foxconn, Wistron, Pegatron തുടങ്ങിയ കമ്പനികൾ PLI സ്കീമിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു