TIME മാഗസിന്റെ ആദ്യ Kid of the Year പുരസ്കാരം നേടി ഗീതാഞ്ജലി റാവു 15 വയസുള്ള ഗീതാഞ്ജലി റാവു ഇന്ത്യൻ-അമേരിക്കൻ വംശജയാണ്
യുഎസിലെ Colorado യിൽ നിന്നുളള ഗീതാഞ്ജലി സയന്റിസ്റ്റും ഇൻവെന്ററുമാണ്
കുടിവെള്ളം ശുദ്ധമാക്കുന്നതും, Opioid Addiction തുടങ്ങിവയ്ക്ക് സൊല്യൂഷൻ കണ്ടെത്തി
Cyberbullying നേരിടാൻ ടെക്നോളജി ഉപയോഗിച്ചതും പുരസ്ക്കാരത്തിന് അർഹയാക്കി
8-16 വയസ്സ് പ്രായമുളള 5000 കുട്ടികളുടെ നോമിനേഷനിൽ നിന്നാണ് തിരഞ്ഞെടുത്തത്
TIME മാഗസിന്റെ പുതിയ എഡിഷനിൽ ഗീതാഞ്ജലിയുടെ കവർ ഫോട്ടോയാണുളളത്
ഹോളിവുഡ് താരം Angelina Jolie ഗീതാഞ്ജലിയുമായി നടത്തിയ ഇന്റർവ്യൂവും ടൈമിലുണ്ട്
ലോകം അതിനെ രൂപപ്പെടുത്തുന്നവർക്കുളളതാണെന്ന് പുരസ്കാരത്തെ കുറിച്ച് TIME മാഗസിൻ
എനിക്കിത് നേടാനാകുമെങ്കിൽ ആർക്കും സാധ്യമാകുമെന്ന് നേട്ടത്തിൽ ഗീതാഞ്ജലി പ്രതികരിച്ചു
ഇപ്പോഴത്തെ ജനറേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ലക്ഷ്യമാണ്
കാർബൺ നാനോട്യൂബ് സെൻസർ ടെക്നോളജിയിൽ റിസർച്ചിന് തീരുമാനമെടുത്തത് 10-ാം വയസ്സിൽ
സാമൂഹ്യമാറ്റത്തിന് സയൻസും ടെക്നോളജിയും ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് ഗീതാഞ്ജലി
നിറം, ലിംഗം, പ്രായം ഇവയ്ക്കനുസരിച്ചല്ല ജോലിയെ വിലയിരുത്തേണ്ടതെന്നും ഗീതാഞ്ജലി പറയുന്നു
ഡിസ്കവറി എജ്യുക്കേഷൻ യംഗ് സയന്റിസ്റ്റ് ചലഞ്ച് 2017ൽ ഗീതാഞ്ജലി നേടി
ഇന്നവേഷനിൽ Forbes അംഗീകാരവും ഗീതാഞ്ജലി റാവുവിനെ തേടിയെത്തി
United States Environmental Protection Agency യുടെ Environmental Youth അവാർഡും നേടിയിട്ടുണ്ട്