Calibre കമ്പനിയിൽ Everstone Capital കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയാണ് Everstone Capital. മുംബൈ ആസ്ഥാനമായ Calibre പേഴ്സണൽ കെയർ പ്രൊഡക്റ്റുകൾ നിർമ്മിക്കുന്നു. ന്യുട്രിഷണൽ, ഫാർമസ്യൂട്ടിക്കൽ പ്രോഡക്ടുകളുടെ ഇൻഗ്രേഡിയന്റ്സ് മേക്കേഴ്സാണിവർ. കരാർ ഒപ്പു വച്ചുവെങ്കിലും സ്റ്റേക്ക്, ഇൻവെസ്റ്റ്മെന്റ് വോല്യം എന്നിവ പരസ്യമാക്കിയിട്ടില്ല. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ Calibre മാർക്കറ്റ് കണ്ടെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ Sarigamലാണ് Calibre കമ്പനിക്ക് നിർമാണ ഫാക്ടറിയുളളത്. EU REACH അംഗീകാരവും, FSSAI,US FDA, UK ISO സർട്ടിഫിക്കേഷനും കാലിബറിനുണ്ട്. 5 ബില്യൺ ഡോളറിലധികം ആസ്തികൾ എവർസ്റ്റോൺ ക്യാപിറ്റലിനുണ്ട്. പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ്, വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയാണ് Everstone Capital.