രാജ്യത്ത് വാഹന വിൽപനയിൽ ഉൽസവകാല ഉണർവ്വ്
പാസഞ്ചർ കാർ മൊത്ത വിൽപ്പനയിൽ 13% YOY വർധനവ്
നവംബറിൽ 2,85,367 യൂണിറ്റ് കാറുകളാണ് രാജ്യത്ത് വിറ്റത്
മുൻവർഷത്തിൽ നിന്ന് പാസഞ്ചർ കാർ സെഗ്മെന്റ് 10.50% വർധിച്ച് 1,70,418 യൂണിറ്റായി
യൂട്ടിലിറ്റി വാഹന മൊത്തവ്യാപാരം നവംബറിൽ 17 % YOY വർദ്ധന രേഖപ്പെടുത്തി
1,03,525 യൂണിറ്റാണ് വില‍്പന, മുൻവർഷം ഇതേ കാലയളവിൽ 88,361യൂണിറ്റായിരുന്നു
ഇരുചക്ര വാഹന വിഭാഗത്തിൽ മോട്ടോർ സൈക്കിൾ വിൽപ്പനയിൽ 15% YOY വർധനവ്
8,93,538 യൂണിറ്റിൽ നിന്നും 10,26,705 യൂണിറ്റായി മോട്ടോർ സൈക്കിൾ വിൽപന ഉയർന്നു
സ്കൂട്ടർ വിൽപനയിൽ 9% YOY വർധനവോടെ 5,02,561 യൂണിറ്റായി
ത്രീ വീലർ വിൽപ്പന YOY 58% ഇടിഞ്ഞ് 23,626 യൂണിറ്റാണ്
Society of Indian Automobile Manufacturers ആണ് കണക്കുകൾ പുറത്തു വിട്ടത്