ഇന്ത്യൻ ലാപ്ടോപ് വിപണിയിലേക്ക് Nokia PureBook X14 എത്തി
59,990 രൂപ വിലയുളളതാണ് പ്രൊഫഷണലുകൾക്കായുളള Nokia PureBook X14
14-inch ഫുൾ HD LED ഡിസ്പ്ലേ, 250 nits ബ്രൈറ്റ്നെസ് എന്നിവ ലാപ്ടോപിനുണ്ട്
Dolby Vision technology സപ്പോർട്ടോടു കൂടിയാണ് ലാപ്ടോപ് എത്തുന്നത്
Windows 10ൽ പ്രവർത്തിക്കുന്ന ലാപ്ടോപിൽ Intel UHD 620 ഗ്രാഫിക്സ് ഉണ്ട്
ലാപ്‌ടോപ്പിന് 1.1 kg ഭാരം, 512 GB SSD, 8GB RAM എന്നിവയാണുളളത്
Intel i5 10th gen ക്വാഡ് കോർ പ്രോസസറാണ് നോക്കിയ ലാപ്ടോപ്പിനുളളത്
65W ചാർജറുമായെത്തുന്ന ലാപ്ടോപ് 8 hours ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു
ഡ്യുവൽ ബാൻഡ് Wi-Fi, ബ്ലൂടൂത്ത്, USB കണക്ടിവിറ്റി സപ്പോർട്ടും ഉണ്ട്
മാറ്റ് ബ്ലാക്ക് നിറത്തിലുളള മോഡലാണ് നോക്കിയ വിപണിയിലെത്തിക്കുന്നത്
ഇന്ത്യയിലെ നോക്കിയയുടെ ആദ്യ ലാപ്ടോപാണ് ഫ്ലിപ്കാർട്ടിലൂടെ വിപണിയിലെത്തുന്നത്
നോക്കിയയുമായുള്ള ഫ്ലിപ്പ്കാർട്ടിന്റെ ലൈസൻസ് പാർട്നെർഷിപ്പിന്റെ ഭാഗമാണിത്
സ്മാർട്ട്ഫോണിനും ടിവിക്കും ശേഷം നോക്കിയയുടെ മൂന്നാം ടെക് കാറ്റഗറിയാണിത്