റോബോട്ടിക്സ് സ്റ്റാർട്ട്-അപ്പ് Nuro ഡ്രൈവർലെസ്സ് ഡെലിവറി വാഹനം അവതരിപ്പിക്കുന്നു
2021ൽ കാലിഫോർണിയയിലാണ് ന്യൂറോയുടെ R2 ഡെലിവറി സർവീസ് ആംരംഭിക്കുന്നത്
R2 വെഹിക്കിളിൽ റഡാർ, തെർമൽ ഇമേജിംഗ്, 360 ഡിഗ്രി ക്യാമറ എന്നിവയുണ്ട്
കമ്പനിയുടെ വാഹനങ്ങൾ വേഗതയിൽ 56km/h ആയി പരിമിതപ്പെടുത്തിയിരിക്കുന്നു
യുഎസിലെ സാധാരണ കാറുകളേക്കാളും ചെറുതാണ് മുട്ടയുടെ ആകൃതിയിലുള്ള R2
ഡെലിവറികൾക്കായി Temperature-Controlled കമ്പാർട്ടുമെന്റുകളും ഇതിലുണ്ട്
കാലിഫോർണിയയിലെ ആദ്യ ഡ്രൈവർലെസ്സ് ഡെലിവറി സേവനമാണ് ന്യൂറോ
ഏപ്രിലിൽ ട്രയൽ സർവീസ് നടത്തിയെങ്കിലും അന്ന് പെർമിറ്റ് ലഭ്യമായിരുന്നില്ല
Googleന്റെ രണ്ട് മുൻ എഞ്ചിനീയർമാരാണ് Nuro സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർമാർ
ജാപ്പനീസ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ Softbank ന്യൂറോയെ പിന്തുണയ്ക്കുന്നു
ഡ്രൈവർലെസ്സ് വാഹനങ്ങൾ പുതിയ കാലത്തിന്റെ ആവശ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്
യുഎസിലും ചൈനയിലും സമാനമായ പരീക്ഷണങ്ങൾ ശ്രദ്ധ നേടിയിരുന്നു
അരിസോണയിൽ ഗൂഗിളിന്റെ Waymo റോബോടാക്സി ഒക്ടോബറിൽ ആരംഭിച്ചു
ഷാങ്ഹായിൽ Alibaba ഗ്രൂപ്പിന്റേതായ റോബോടാക്സിയും പ്രവർത്തിക്കുന്നുണ്ട്