Ikea രാജ്യത്ത് നടത്തിയത് 665.5 കോടി രൂപയുടെ വിൽപന

രാജ്യത്ത് 665.5 കോടി രൂപയുടെ വിൽപന നടന്നതായി ഫർണിച്ചർ റീട്ടെയിലർ Ikea
2020 മാർച്ച് 31ലെ കണക്കനുസരിച്ച് 63 % വർദ്ധനവാണ് വരുമാനത്തിലുണ്ടായത്
മൊത്തം ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27% ഉയർന്ന് 1,386 കോടി രൂപയായി
2018 ഓഗസ്റ്റിൽ ഹൈദരാബാദിലാണ് ആദ്യ Ikea  സ്റ്റോർ പ്രവർത്തനമാരംഭിച്ചത്
ഹൈദരാബാദ് സ്റ്റോർ തുറന്ന് ഏഴു മാസത്തിനുള്ളിൽ 407 കോടി രൂപയുടെ വരുമാനം ലഭിച്ചു
നവി മുംബൈയിലാണ് അടുത്തിടെ രണ്ടാമത്തെ Ikea സ്റ്റോർ തുറന്നത്
7,000 കോടി രൂപയാണ് രണ്ട് സ്റ്റോറുകളിലും ഫുൾഫിൽമെന്റ് സെന്ററുകളിലും നിക്ഷേപിച്ചത്
മുംബൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങളും നടത്തി
കൂടുതൽ സ്റ്റോറുകൾ രാജ്യത്ത് തുറക്കുന്നതും Ikea പരിഗണിക്കുന്നു
ഡൽഹി, ഹൈദരാബാദ്, മുംബൈ, പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളാണ് Ikea പരിഗണിക്കുന്നത്
മുംബൈയിലെയും ബാംഗ്ലൂരിലെയും ചെറിയ സ്റ്റോറുകളുടെ നിർമാണം പുരോഗമിക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ റീട്ടെയിലറാണ് നെതർലണ്ട് ആസ്ഥാനമായ Ikea

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version