കൊച്ചി-മംഗളൂരു GAIL പൈപ്പ് ലൈൻ ജനുവരി 5ന്  പ്രധാനമന്ത്രി  കമ്മീഷൻ ചെയ്യും

കൊച്ചി-മംഗളൂരു GAIL പൈപ്പ് ലൈൻ ജനുവരി 5ന് ഔദ്യോഗികമായി കമ്മീഷൻ ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ വിർച്വൽ കമ്മീഷനിംഗ് നിർവഹിക്കും
444-km നീളമുളള പ്രകൃതിവാതക പൈപ്പ് ലൈൻ 2009ലാണ് നിർമാണം ആരംഭിച്ചത്
2,915 കോടി രൂപ ചിലവ് ആയിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ചിരുന്നത്
2014 ൽ കമ്മീഷൻ ചെയ്യാനിരുന്ന പദ്ധതിയാണ് എതിർ‌പ്പുകളാൽ നീണ്ടു പോയത്
ഭൂമിയുടെ വില, സുരക്ഷാ കാരണങ്ങൾ ഇവ പദ്ധതി നീളുന്നതിനിടയാക്കി
രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും ഒരുപോലെ പദ്ധതിയെ എതിർത്തു
ഇതോടെ പദ്ധതി ചെലവ് ഏകദേശം 5,750 കോടി രൂപയായി ഉയർന്നിരുന്നു
നവംബറിലാണ് കാസർകോട് ചന്ദ്രഗിരിപ്പുഴയുടെ ഭാഗത്തെ പൈപ്പ് ഇടൽ പൂർത്തിയായത്
പാലക്കാട് കൂറ്റനാട് നിന്നാണ് പൈപ്പ് ലൈൻ മംഗളുരുവിലേക്ക് തിരിഞ്ഞ് പോകുന്നത്
കൊച്ചി നഗരം കേന്ദ്രീകരിച്ചുളള പദ്ധതിയുടെ ആദ്യഘട്ടം 2013ൽ കമ്മീഷൻ ചെയ്തിരുന്നു
ടാക്സ് വിഭാഗത്തിൽ 1000 കോടിയോളം രൂപ പദ്ധതിയിൽ നിന്ന് സർക്കാരിന് നേട്ടമുണ്ടാകും
എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് പ്രയോജനം ലഭിക്കും
കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലും പദ്ധതിയിലൂടെ ഗ്യാസ് വിതരണം സാധ്യമാകും

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version