Tesla ഇലക്ട്രിക് കാറുകൾ 2021ൽ ഇന്ത്യയിലെത്തുമെന്ന് നിതിൻ ഗഡ്കരി
ഡിമാൻഡ് ഉണ്ടെങ്കിൽ ഇന്ത്യയിൽ തന്നെ അസംബ്ലിംഗ് പരിഗണിക്കും
Pre-assembled EV ക്ക് രാജ്യത്ത് 15% നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്
ഇന്ത്യയിൽ അസംബ്ലിംഗ് ചെയ്യുന്നവയ്ക്ക് 10% നികുതിയാണ്
EV കംപോണന്റ്സിനും പാർട്സിനും 5% കസ്റ്റംസ് ഡ്യൂട്ടി കുറച്ചിരുന്നു
ടെസ്‌ലയുടെ ടോപ് സെല്ലിംഗ് മോഡലായ Model 3 ആയിരിക്കും ആദ്യം എത്തുക
ഇന്ത്യൻ മോഡൽ ടെസ്‌ലക്ക് 70 ലക്ഷത്തിനടുത്ത് വില വരും
2016 മുതൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ടെസ്‌ല ശ്രമിച്ചിരുന്നു
ടെക്നോളജി ഇറക്കുമതി ചെയ്യുന്നതിനായി പോർട്ടിനടുത്ത് ഭൂമിയും വാഗ്ദാനം ചെയ്തിരുന്നു
വാഹന നിർമാതാക്കളായ Ashok Leyland ടെസ്‌ലയുമായി പാർട്നെർഷിപ്പിനും ശ്രമിച്ചിരുന്നു
R&D Center സ്ഥാപിക്കാൻ കർണാടക, മഹാരാഷ്ട്ര സർക്കാരുമായി Tesla ചർച്ചകളിലാണ്

Share.

Comments are closed.

Exit mobile version