2030-ഓടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) വിപണി 20 ലക്ഷം കോടി രൂപയുടെ വലുപ്പത്തിലെത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. സി.ഐ.ഐ-ഐ.ടി.സി സെന്റർ സംഘടിപ്പിച്ച സുസ്ഥിര വികസന ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

India EV Market 2030 Nitin Gadkari

ഈ വളർച്ചയിലൂടെ രാജ്യത്ത് അഞ്ച് കോടിയിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിൽ 57 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ആകെ വിപണിയുടെ 7 ശതമാനം ഇവികൾ കൈയടക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ രാജ്യത്തെ വാഹന വ്യവസായത്തെ ലോകത്തിലെ മുൻനിര സ്ഥാനത്തേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി

India EV market 2030, Nitin Gadkari EV vision, electric vehicle market size India, EV jobs India 2030, EV market penetration India, CII ITC Sustainability Summit, electric vehicle industry growth

Share.
Leave A Reply

Exit mobile version