ഇന്ത്യൻ ട്രെയിൻ യാത്രകൾ ലക്ഷ്വറിയാക്കാൻ Vistadome ഹൈ സ്പീഡ് കോച്ചുകൾ
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വിസ്റ്റാഡോം കോച്ചുകൾ നിർമിച്ചത്
വിസ്റ്റഡോം ടൂറിസ്റ്റ് കോച്ചുകളുടെ സ്പീഡ് ട്രയൽ വിജയകരമായി പൂർത്തിയായി
180 kmph വേഗതയുളള ഓസിലേഷൻ ട്രയലുകളാണ് നടത്തിയത്
ഗ്ലാസ് വിൻഡോ, ഗ്ലാസ് റൂഫ്, ഒബ്സർവേഷൻ ലോഞ്ച് എന്നിവയാണ് കോച്ചിലുളളത്
180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റാണ് ടൂറിസ്റ്റ് കോച്ചിന്റെ മറ്റൊരു പ്രത്യേകത
കോച്ചിനുളളിൽ Wi-Fi അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റമാണുളളത്
ലാമിനേറ്റ് ചെയ്ത ഗ്ലാസ് ഷീറ്റുകൾ ബലമുളളവയായതിനാൽ തകർന്ന് വീഴില്ല
ടൂറിസ്റ്റ് ലൊക്കേഷനുകളിൽ മാത്രമായിരിക്കും വിസ്റ്റഡോം കോച്ചുകൾ ഉപയോഗിക്കുക
ദാദർ, മഡ്ഗാവ്, കശ്മീർ താഴ്വര, ഡാർജിലിംഗ് എന്നിവിടങ്ങളിൽ ഇവ ഓടും
നീലഗിരി മൗണ്ടൻ പാതയിലും ഹിമാലയൻ റെയിൽവേയിലും ഈ കോച്ചുകൾ ഉപയോഗിക്കും
യാത്രക്കാർക്ക് മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും കണ്ട് വിസ്റ്റഡോമിൽ യാത്ര ചെയ്യാം