കേരള സ്റ്റാർട്ടപ്പ് മിഷന്റെ Seeding Kerala 2021 ഫെബ്രുവരിയിൽ
വെർച്വൽ ഇവന്റായി ഫെബ്രുവരി 12-13 തീയതികളിലാണ് Seeding Kerala
സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ള ഇൻവെസ്റ്റേഴ്സിനെ KSUM ക്ഷണിച്ചു
സ്റ്റാർട്ടപ്പ് രജിസ്ട്രേഷന് http://bit.ly/SeedingKerala2021 എന്ന ലിങ്കിൽ അപ്ലൈ ചെയ്യാം
അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10 ആണ്
കൂടുതൽ വിവരങ്ങൾക്ക് https://www.seedingkerala.com/ സന്ദർശിക്കുക
വെർച്വൽ ഇവന്റിൽ സംസ്ഥാനത്ത് നിന്ന് 150 പേർ പങ്കെടുക്കും
100 HNI, 20 ടോപ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ, 14 ഏഞ്ചൽ നെറ്റ്‌വർക്കുകൾ എന്നിവയുണ്ടാകും
30 സ്റ്റാർട്ടപ്പ് സംരംഭകർ, നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും
രാജ്യത്തെ ടയർ -1 നഗരങ്ങൾക്കപ്പുറത്തുള്ള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഫോക്കസ്
പുതിയ HNIകളെ ഏയ്ഞ്ചൽ നിക്ഷേപകരായി കേരളത്തിലേക്ക് എത്തിക്കുക ലക്ഷ്യമാണ്
ബിസിനസ്സ് മോഡലുകളുടെ വിശകലനവും സ്റ്റാർട്ടപ്പുകൾക്കായുളള ഐഡിയേഷനും ഉണ്ടാകും
തിരഞ്ഞെടുത്ത 30 സ്ഥാപനങ്ങൾക്ക് KSUMന്റെ ഇൻവെസ്റ്റർ കഫേയിൽ വിദഗ്ധരുമായി സംവദിക്കാം
NRI നിക്ഷേപകർക്കായി ഒരു പ്രത്യേക സെഷൻ Seeding Keralaയിൽ ഉണ്ടായിരിക്കും
Angel Investment, Startup pitch, Demo, IPO റൗണ്ട് ടേബിൾ എന്നിവിയിൽ ക്ലാസും ഉണ്ടാകും