കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കാൻ ഗോവ ആസ്ഥാനമായ ഫ്ലൈ91 എയർലൈൻ (Fly91) ഒരുങ്ങുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലേക്കാണ് സർവീസ് ആരംഭിക്കുക. കൊച്ചി–അഗത്തി മേഖലയിൽ സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ എയർലൈനാണ് ഫ്ലൈ91. നിലവിൽ ഇൻഡിഗോ, അലൈൻസ് എയർ എന്നീ കമ്പനികളാണ് കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് സർവീസ് നടത്തുന്നത്.
ഫെബ്രുവരി ഒൻപത് മുതലാണ് ഫ്ലൈ91 സർവീസിന് തുടക്കമാകുന്നത്. ഇതിന് മുന്നോടിയായി എയർലൈൻ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഫ്ലൈ91ന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, കൊച്ചി–അഗത്തി സർവീസിന്റെ ടിക്കറ്റ് നിരക്ക് 5,000 മുതൽ 7,000 രൂപ വരെയാണ്. വിനോദസഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ലക്ഷദ്വീപ്. എന്നാൽ ആവശ്യത്തിന് വിമാന സർവീസുകൾ ഇല്ലാത്തത് ദ്വീപിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ്. നിലവിൽ കൊച്ചിയിൽനിന്നുള്ള പാസഞ്ചർ കപ്പലുകളെയാണ് ഭൂരിഭാഗം സഞ്ചാരികളും ആശ്രയിക്കുന്നത്. എന്നാൽ ഇത് 14 മുതൽ 20 മണിക്കൂർ വരെ നീളുന്ന യാത്രയാണ്.
Fly91 airline begins daily flights from Kochi to Agatti, Lakshadweep starting February 9. Ticket prices range from ₹5,000 to ₹7,000. Bookings are now open.
