Alibabaയുടെ Jack Ma എവിടെ ? മാ അപ്രത്യക്ഷനായിട്ട് രണ്ടുമാസം| Missing  of Chinese Billionaire Jack Ma

ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ അപ്രത്യക്ഷനായിട്ട് രണ്ടുമാസം. മാ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് 2019 ഒക്ടോബറിലാണ്. രാജ്യത്ത് ഇന്റർനെറ്റ് വിപ്ലവം കൊണ്ടുവന്നവരിൽ പ്രഥമഗണനീയനായ മാ കാണാമറയത്താകുമ്പോൾ പ്രതിക്കൂട്ടിൽ ചൈനീസ് സർക്കാരാണ്. പ്രസിഡന്റ് സി ജിങ്‌പിങിനെയും സർക്കാരിനെയും വിമർശിച്ചതിന്റെപേരിൽ  ഇ-കൊമേഴ്‌സ് ജയന്റായ ആലിബാബയെ ഭരണകൂടം ഒതുക്കിയതെന്നു വിശ്വസിക്കുന്നവരാണ് ഏറെയും.

Alibabaക്കും Ant Group നും എതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചതിനു ശേഷമാണ് മായുടെ തിരോധാനം എന്നത്  സംശയം വർദ്ധിപ്പിക്കുന്നു. മായുടെ Fintech സംരംഭമായ Ant Group നു കൂച്ചുവിലങ്ങിടാൻ ചൈന തയ്യാറെടുക്കുന്നതായും അലിബാബയുടെ ‘കുത്തക’ നിലപാടുകളിൽ അന്വേഷണം പ്രഖ്യാപിച്ചതായും കഴിഞ്ഞ മാസമാണ് റിപ്പോർട്ടുകൾ വന്നത്.

ഒക്ടോബർ 24 ന് ഷാങ്ഹായിയിൽ വച്ച് മാ നടത്തിയ പ്രസംഗത്തിൽ ചൈനയുടെ innovation വിരുദ്ധതയെ രൂക്ഷമായി വിമർശിച്ചിരുന്നു. “ഇന്നത്തെ സാമ്പത്തിക വ്യവസ്ഥ വ്യാവസായിക യുഗത്തിന്റെ ബാക്കിപത്രമാണ്.  അടുത്ത തലമുറയ്ക്കായി നാം പുതിയൊരെണ്ണം രൂപപ്പെടുത്തണം. നിലവിലെ സംവിധാനം പരിഷ്കരിക്കപ്പെടണം,”  മാ പറഞ്ഞു. ഈ തുറന്നു പറച്ചിലിന് തൊട്ടടുത്തമാസംതന്നെ മാ വലിയ വില നൽകേണ്ടി വന്നു.

39.7 ബില്യൺ യുഎസ് ഡോളറിന്റെ initial public offer (IPO) നു  ഒരുങ്ങുകയായിരുന്ന Ant Group ന്റെ തുടർനടപടികൾ സർക്കാർ ഇടപെട്ടു മരവിപ്പിച്ചു. ഷാങ്ഹായ്, ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ഇരട്ട ലിസ്റ്റിംഗിന് 48 മണിക്കൂർ മുൻപാണ് IPO നിർത്തിവച്ചതെന്ന് ഓർക്കണം. Ant Group സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകൾക്ക് വെല്ലുവിളിയാകും എന്ന് മുന്നിൽകണ്ടുകൊണ്ടാണ് നടപടിയെന്ന് അന്നേ വിമർശനങ്ങൾ ഉയർന്നിരുന്നു. Group നെ സർക്കാർ ഏറ്റെടുക്കുമെന്നും അഭ്യൂഹമുണ്ട്.

Africa’s Business Heroes എന്ന ടാലന്റ് ഷോയുടെ അവസാന എപ്പിസോഡിൽ ജഡ്ജായി നവംബറിൽ മാ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുത്തത്  അലിബാബയിലെ ഒരുദ്യോഗസ്ഥനാണ്. ആഫ്രിക്കൻ സംരംഭകർക്ക് 1.5 മില്യൺ ഡോളർ സമ്മാനത്തുകയായി നൽകുന്നതാണ് ഷോ.

ഓഹരിവിപണിയിലെ നഷ്ടം നിമിത്തം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ജാക്ക് മായ്ക്ക് ഏകദേശം 11 ബില്യൺ ഡോളർ നഷ്ടമായെന്നാണ്  ബ്ലൂംബെർഗിന്റെ കണ്ടെത്തൽ.

മായുടെ തിരോധാനത്തിൽ വ്യാവസായിക ലോകത്തിനുള്ള ആശങ്ക അസ്ഥാനത്തല്ല.  2014 ൽ ചൈനയിൽ നിന്ന് പലായനം ചെയ്തയാളാണ്  ഗുവോ വെൻഗുയി. സ്വയം ഒരു whistleblower എന്ന് വിശേഷിപ്പിക്കുന്ന വെൻഗുയി 2019 – ഇൽ  പറഞ്ഞ കാര്യം ഓർക്കുന്നു. “മാ ജയിലിൽ എത്തപ്പെട്ടേക്കാം. ഒരുവേള അദ്ദേഹത്തിന് ജീവഹാനി വരെ സംഭവിച്ചേക്കാം.  കാരണം ലാഭത്തിൽ പ്രവർത്തിക്കുന്ന മാ യുടെ Ant Group – ഇൽ ചൈന കണ്ണുവച്ചു കഴിഞ്ഞു.”

രണ്ടുതവണ പ്രൈമറി സ്കൂളിലും മൂന്ന് തവണ മിഡിൽ സ്കൂളിലും  യൂണിവേഴ്‌സിറ്റി എൻട്രി പരീക്ഷയിലും പോലീസ് പരീക്ഷയിലും തോറ്റിട്ടുള്ള ജാക്മാ, ഒരു ജോലിക്കായി KFCയെ സമീപിച്ചപ്പോൾ നിരസിക്കുകപോലും ചെയ്തു. പത്തുതവണ Harvard – ഇൽ പ്രവേശനവും നിഷേധിക്കപ്പെട്ടു. എന്നിട്ടും ആത്മബലത്താൽ പടവെട്ടി ജീവിതത്തിൽ ജയിച്ചു കയറി, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ എൻട്ര്പ്രണറാണ് മാ.  ലോകം ചൈനയോട് ചോദിക്കുന്നു, ജാക് മാ എവിടെ?

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version