രാജ്യത്തെ പ്രകൃതിവാതക പൈപ്പ്ലൈൻ ശൃംഖല ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി
അടുത്ത 6 വർഷത്തിനുള്ളിൽ പൈപ്പ്ലൈൻ ശൃംഖല ഇരട്ടിയാക്കുകയാണ് ലക്ഷ്യം
CNG സ്റ്റേഷനുകൾ നിലവിലുളള 1,500 ൽ നിന്ന് 10,000 ആയി ഉയർത്തും
One Nation, One Gas Grid എന്ന ലക്ഷ്യത്തിലേക്കാണ് പ്രവർത്തനങ്ങളെന്ന് പ്രധാനമന്ത്രി
ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ Atmanirbhar Bharatന് നിർണായകമെന്നും പ്രധാനമന്ത്രി
കൊച്ചി-മംഗളൂരു GAIL പൈപ്പ്ലൈൻ കഴിഞ്ഞ ദിവസമാണ് കമ്മീഷൻ ചെയ്തത്
3,000 കോടി രൂപ മുതൽ മുടക്കിലാണ് പ്രകൃതിവാതക പൈപ്പ്ലൈൻ നിർമിച്ചിരിക്കുന്നത്
പൈപ്പ്ലൈൻ പരിസ്ഥിതി സൗഹാർദ്ദമായ അഫോഡബിൾ Piped Natural Gas നൽകും
450 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈൻ നിർമ്മിച്ചത് ഗെയ്ൽ ഇന്ത്യ ലിമിറ്റഡാണ്
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെയാണ് പൈപ്പ്ലൈൻ