കോസ്മെറ്റിക്സ് ഇ-ടെയ്ലർ സ്റ്റാർട്ടപ്പ് Nykaa ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു
3 ബില്യൺ ഡോളർ വാല്യുവേഷനിലായിരിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിംഗ്
ഈ വർഷം അവസാനമോ 2022 ആദ്യമോ ആകും IPO അവതരിപ്പിക്കുന്നത്
രാജ്യത്ത് ഒരു ഓൺലൈൻ ബ്യൂട്ടി മാർക്കറ്റ് പ്ലേസ് ആദ്യമായാണ് IPO കൊണ്ടുവരുന്നത്
IPO യ്ക്ക് മുൻപ് ഈ വർഷം പരമാവധി പ്രോഫിറ്റാണ് നൈകയുടെ ലക്ഷ്യം
ഈ സാമ്പത്തിക വർഷം കൺസോളിഡേറ്റഡ് റവന്യുവിൽ 40% വളർച്ച പ്രതീക്ഷിക്കുന്നു
ബോസ്റ്റണിലെ Fidelity Investments നവംബറിൽ Nykaaയിൽ നിക്ഷേപിച്ചിരുന്നു
ഈ ഇടപാടിൽ 1.8 ബില്യൺ ഡോളർ വാല്യുവേഷനാണ് നൈകക്ക് ലഭിച്ചത്
2020 ഏപ്രിലിലാണ് ഒരു ബില്യൺ ഡോളർ മൂല്യനിർണ്ണയം മറികടന്ന് നൈക യൂണികോണായത്
Steadview Capital നടത്തിയ 100 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിക്ക് നേട്ടമായത്
Lighthouse Advisors, TPG Capital എന്നിവയും നൈകയുടെ നിക്ഷേപകരാണ്
മുംബൈ ആസ്ഥാനമായുള്ള Nykaa എട്ട് വർഷം മുൻപ് തുടങ്ങിയ സ്റ്റാർട്ടപ്പാണ്