Biocon Biologics ലേക്ക് 75 മില്യൺ ഡോളറിന്റെ നിക്ഷേപം
അബുദാബി ആസ്ഥാനമായുള്ള ADQ ആണ് 75 മില്യൺ ഡോളർ നിക്ഷേപിച്ചത്
ബയോഫാർമസ്യൂട്ടിക്കൽ ജയന്റ് ബയോകോണിന്റെ അനുബന്ധ സ്ഥാപനമാണ് Biocon Biologics
ബയോകോൺ ബയോളജിക്സിന്റെ 1.8% ഓഹരികളാണ് നിക്ഷേപത്തിലൂടെ ADQ നേടിയത്
ബയോകോൺ ബയോളജിക്സിന്റെ പോസ്റ്റ് മണി വാല്യുവേഷൻ 4.17 ബില്യൺ ഡോളറാണ്
12 മാസത്തിനുള്ളിൽ കമ്പനിയുടെ നാലാമത്തെ ഫണ്ട് സമാഹരണമാണിത്
പ്രൈവറ്റ് ഇക്വിറ്റികളായ True North, Tata Capital എന്നിവ മൈനോറിറ്റി സ്റ്റേക്ക് എടുത്തിരുന്നു
ട്രൂ നോർത്ത് 75 മില്യൺ ഡോളറും ടാറ്റ ക്യാപിറ്റൽ 30 മില്യൺ ഡോളറുമാണ് നിക്ഷേപിച്ചത്
ആഗോള ബാങ്കിംഗ്, നിക്ഷേപ സ്ഥാപനം Goldman Sachs 150 മില്യൺ ഡോളറും നിക്ഷേപിച്ചു
28 ഓളം ബയോസിമിലർ യൂണിറ്റുകളാണ് ബയോകോൺ ബയോളജിക്സിനുളളത്
പ്രമേഹം, ഗൈനക്കോളജി, ഓങ്കോളജി, ന്യൂറോളജി എന്നിവയിലടക്കമാണ് Biosimilar Unit
ബെംഗളൂരു ആസ്ഥാനമായ Biocon Limited ബയോഫാർമസ്യൂട്ടിക്കൽ മേഖലയിലെ കരുത്തരാണ്