ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാൻ ഇസ്രായേൽ നടത്തിയ സൈനിക നീക്കത്തിൽ നിർണായകമായത് ബ്ലൂ സ്പാരോ’ (Blue Sparrow) ശ്രേണിയിലുള്ള അത്യാധുനിക മിസൈലുകൾ. ശത്രു റഡാറുകളേയും മിസൈൽ പ്രതിരോധ സംവിധാനങ്ങളേയും വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കാൻ ശേഷിയുള്ള മിസൈലാണിത്. അന്തരീക്ഷത്തിന്റെ ഉപരിതലത്തിലൂടെ അതിവേഗത്തിൽ സഞ്ചരിച്ച് കുത്തനെയുള്ള പാതയിലൂടെ (Quasi-ballistic trajectory) ശത്രു കേന്ദ്രങ്ങളെ തകർക്കാൻ സ്പാരോയ്ക്ക് സാധിക്കും. റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഈ മിസൈലുകൾക്ക് 2000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ വരെ തകർക്കാൻ സാധിക്കും. ശത്രുരാജ്യത്തിന്റെ എയർസ്പേസിൽ പ്രവേശിക്കാതെ തന്നെ ദൂരെയുള്ള കമാൻഡ് സെന്ററുകളെയും ഭൂഗർഭ ബങ്കറുകളെയും തകർക്കാൻ സാധിക്കുമെന്നതാണ് ഈ മിസൈലുകളുടെ പ്രധാന സവിശേഷത.

Blue Sparrow missile technology India

ഇസ്രായേലിന്റെ സ്പാരോ സാങ്കേതികവിദ്യയുടെ വകഭേദമായ ‘റോക്സ്’ (ROCKS- Crystal Maze 2) മിസൈലുകൾ ഇന്ത്യൻ വ്യോമസേനയും പ്രതിരോധ കരുത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. 2024 ഏപ്രിലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വെച്ച് സുഖോയ്-30 MKI യുദ്ധവിമാനത്തിൽ നിന്ന് ഇന്ത്യ ഈ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ജിപിഎസ് സിഗ്നലുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലും അത്യാധുനിക ഗൈഡൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് 250 കിലോമീറ്ററിലധികം ദൂരെയുള്ള ശത്രു കേന്ദ്രങ്ങളെ തകർക്കാൻ റോക്സ് മിസൈലുകൾക്ക് സാധിക്കും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഈ മിസൈലുകൾ ഇന്ത്യയിൽ തന്നെ വൻതോതിൽ നിർമിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇസ്രായേലിന്റെ സ്പാരോ മിസൈലുകൾ ഇറാനിൽ കാട്ടിയ അതേ കൃത്യത, അതിർത്തിക്കപ്പുറത്തെ ഭീഷണികളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയ്ക്കും കരുത്തു പകരുന്നു.

Discover the power of the Blue Sparrow missile technology used in Iran and how its Indian variant, the ROCKS (Crystal Maze 2), strengthens the Indian Air Force’s precision strike capabilities

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version