കോവിഡ് മൂലം രാജ്യത്ത് ഉണ്ടായത് ടൺ കണക്കിന് മാലിന്യങ്ങൾ
7 മാസത്തിനുള്ളിൽ കോവിഡ് മൂലം മാത്രം ഉല്പാദിപ്പിക്കപ്പെട്ട മാലിന്യം 33,000 ടണ്ണിൽ അധികം
കൊറോണ ബയോമെഡിക്കൽ മാലിന്യങ്ങളാണ് ഇതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
2020 ജൂൺ മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുമാണിത്
മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ ബയോമെഡിക്കൽ മാലിന്യങ്ങളെന്നും CPCB
ജൂൺ മുതൽ 7 മാസത്തിനുള്ളിൽ 3,587 ടണ്ണാണ് മഹാരാഷ്ട്രയിൽ നിന്നുളള മാലിന്യത്തിന്റെ കണക്ക്
3,300 ടണ്ണുമായി കേരളം രണ്ടാമത്, 3,086 ടൺ ഗുജറാത്ത്, 2,806 ടൺ തമിഴ്‌നാട് എന്നിങ്ങനെയാണ് കണക്ക്
PPE കിറ്റ്, മാസ്ക്, ഗ്ലൗസ്, ടിഷ്യുസ്, സിറിഞ്ച്, ബ്ലഡ്ബാഗ് തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു
198 ബയോമെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിൽ ആണ് ശേഖരണവും സംസ്കരണവും
‘Covid 19BWM’ എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വേസ്റ്റ് മാനേജ്മെന്റ് ട്രാക്ക് ചെയ്യുന്നത്