Wipro founder അസിം പ്രേജിയും promoter കമ്പനികളും ഓഹരികൾ വിൽക്കുന്നു. 22.8 കോടി ഓഹരികൾ 9,156 കോടി രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിലൂടെ പ്രേംജിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 7,807 കോടി രൂപ ലഭിക്കും. Azim Premji Trust , Azim Premji Philanthropic Initiatives എന്നിവയിലൂടെയാണ് ചാരിറ്റി പ്രവർത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ ട്രസ്റ്റുകളിൽ ഒന്നായി Azim Premji Trust മാറും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 21 ബില്യൺ ഡോളറാണ് അസിം പ്രേജി ചെലവഴിക്കുന്നത്. വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ മേഖലകളിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. തെരുവ് കുട്ടികൾ, വികലാംഗർ, ഗാർഹികപീഡനങ്ങളിലെ ഇരകൾ എന്നിവരെ സഹായിക്കും. വിൽപ്പനയ്ക്ക് ശേഷം പ്രേംജിയുടെ ഓഹരികളിൽ ഒരു ശതമാനത്തിന്റെ കുറവ് വരും. ഇതിൽ 67% ഓഹരികളുടെയും സാമ്പത്തിക മൂല്യം ട്രസ്റ്റിനുളളതാണ്. 2020ൽ IIFL Wealth Hurun India Rich ലിസ്റ്റിൽ പ്രേംജി അഞ്ചാം സ്ഥാനത്തായിരുന്നു. 1,14,400 കോടി രൂപയുടെ സമ്പാദ്യവുമായാണ് പ്രേംജി അഞ്ചാമതെത്തിയത്.