വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ലോകത്തെ തൊഴിലിടങ്ങൾ വലിയ മാറ്റത്തിന് വിധേയമാകും. പുതിയ skills പഠിക്കുകയോ ഇപ്പോഴുള്ളവ reskill ചെയ്യുകയോ ചെയ്യാതെ ആർക്കും മുന്നോട്ട് പോകാനാകില്ല. കോവിഡ്-19 ഏൽപ്പിക്കുന്ന സാമ്പത്തികാഘാതം, അനുദിനം വികസിക്കുന്ന technology തുടങ്ങിയവയാണ് ഇത്തരമൊരു critical situation ഉണ്ടാക്കാൻ പോകുന്നത്.
World Economic Forum പുറത്തുവിട്ട ‘Future of jobs’ റിപ്പോർട്ടിന്റെ മൂന്നാം എഡിഷനിലാണ് ഇക്കാര്യം പറയുന്നത്. ഭാവിയിലെ skill ആവശ്യപ്പെടുന്ന തൊഴിൽമേഖലകളെ അവയുടെ മാറ്റത്തിന്റെ തോതും ഗതിയും പരിഗണിച്ച് നിർണ്ണയിക്കാനാണ് റിപ്പോർട്ട് ശ്രമിച്ചത്. എന്നാൽ തൊഴിലിനെ ഇല്ലാതാക്കുന്ന technology തന്നെ പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ഒപ്പം പുതിയ കഴിവുകൾ നമ്മെ പഠിപ്പിക്കുകയും ചെയ്യും.
“നമ്മുടെ മുൻപിൽ മാർഗ്ഗങ്ങളുണ്ട്. ഇന്നത്തെ technology redefine ചെയ്യുന്ന പുതിയ തൊഴിൽ സാധ്യതകൾ മനുഷ്യന് തന്നെ തിരിച്ച് ഉപകാരപ്പെടും,” ഫോറത്തിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ പ്രൊഫസർ ക്ലോസ് ഷ്വാബ് പറഞ്ഞു.
“എംപ്ലോയിസിനെ reskill ചെയ്യിക്കാനും upskill ചെയ്യിക്കാനും തൊഴിൽ ഇല്ലാതാകുന്നവരെ സംരക്ഷിക്കാനും നാളെ അവർക്കു കരുതിവച്ചിരിക്കുന്ന തൊഴിലിലേക്ക് അവരെ അടുപ്പിക്കാനും നമുക്ക് കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
Technology, മനുഷ്യർ, ഇവർക്കിടയിലായി തൊഴിൽ സാധ്യതകൾ വിഭജിക്കപ്പെടുന്ന സാഹചര്യമാണിന്നുള്ളത്. 2025 ഓടെ 85 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് Forum കണക്കാക്കുന്നു. എന്നാൽ ഈ സാഹചര്യം പുതിയതായി പത്ത് കോടിയോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാം.
അങ്ങനെയെങ്കിൽ 2025 ആകുമ്പോൾ ഒരു തൊഴിൽ കിട്ടാൻ ഉണ്ടായിരിക്കേണ്ട മികച്ച കഴിവുകളെന്തൊക്കെയാകുമെന്നും Forum കണ്ടെത്തി. അവയെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ആദ്യത്തേത് solution കണ്ടെത്തലാണ്. ഇതിൽ analytical thinking, പ്രോബ്ളം സോൾവിംഗ് എബിലിറ്റി, ലീഡർഷിപ്പ് ക്വാളിറ്റി, reasoning, ഐഡിയേഷൻ എന്നിവ ഉൾപ്പെടുന്നു.
രണ്ടാമത്തെത് self -management ആണ്. Active learning, resilience തുടങ്ങിയവയാണിതിലുള്ളത്.
ആളുകളുമായി ചേർന്നുള്ള പ്രവർത്തനമാണ് മൂന്നാമത്തേത്. അതിൽ നേതൃത്വവും സാമൂഹിക സ്വാധീനശേഷിയും പെടുന്നു.
Technology – ഉപയോഗവും വികാസവും എന്ന വിഭാഗത്തിൽപെടുന്നത് അവയുടെ യൂസേജ്, ഒബ്സർവേഷൻ, കൺട്രോളിംഗ്, design, ,programming എന്നിവയാണ്.
40% തൊഴിലാളികൾക്ക് ആറുമാസമോ അതിൽ കുറവോ കാലം reskill ആവശ്യമായി വരാമെന്ന് സർവേ അഭിപ്രായപ്പെട്ടു. 94% വ്യവസായപ്രമുഖരും ആഗ്രഹിക്കുന്നത് ജീവനക്കാർ പുതിയ skills നേടണമെന്നാണ്. 2018 കാലത്ത് ഇത് 65% ആയിരുന്നു. തൊഴിലാളികൾക്ക് online പഠനാവസരങ്ങൾ നൽകുന്ന തൊഴിലുടമകളുടെ എണ്ണം അഞ്ചിരട്ടിയായി വർദ്ധിച്ചിട്ടുമുണ്ട്.