യുഎസ് സർക്കാർ വാഹനങ്ങളും ക്ലീൻ എനർജി ആക്കാനൊരുങ്ങി പ്രസിഡന്റ് Joe Biden
സർക്കാർ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്ന് Joe Biden
അമേരിക്കൻ നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ സർക്കാർ വാഹനങ്ങൾക്ക് പകരമാകും
Made in America എക്സിക്യുട്ടിവ് ഓർഡറിൽ ഒപ്പ് വച്ചുകൊണ്ടായിരുന്നു Joe Biden ന്റെ പ്രഖ്യാപനം
അമേരിക്കൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ പർച്ചേസ് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് Joe Biden
ഗവൺമെന്റിന്റെ വൻതോതിലുള്ള വാഹന വ്യൂഹവും ഈ തീരുമാനത്തിന്റെ പരിധിയിൽ വരും
2019 ൽ യുഎസ് സർക്കാരിന് 6,45,000 വാഹനങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കണക്ക്
2,24,000 പാസഞ്ചർ വാഹനങ്ങളും 4,12,000 ൽ അധികം ട്രക്കുകളുമാണെന്നാണ് റിപ്പോർട്ട്
ഫെഡറൽ വാഹനങ്ങളിൽ പലതും ലീസിലായതിനാൽ കരാർ കാലാവധി അനുസരിച്ചാകും പരിവർത്തനം
Tesla,GM,Ford മുതലായ കമ്പനികൾക്ക് പ്രസിഡന്റ് തീരുമാനം ഉത്തേജനം പകരുന്നു
ഇലക്ഷൻ പ്രചരണത്തിലെ വാഗ്ദാനം പാലിക്കുന്നതിന് മുന്നോടിയായാണ് ഈ തീരുമാനം
ഓട്ടോ ഇൻഡസ്ട്രിയിൽ 1 ദശലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം
പ്രസിഡന്റിന്റെ ക്ലീൻ എനർജി ലക്ഷ്യത്തിലേക്കുളള ചുവടുവെയ്പ്പായാണ് നീക്കം വിലയിരുത്തപ്പെടുന്ന