Electric-Powered സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ Mustang കാറുകളുമായി Ford
ചൈനയിലാകും Mustang കാറുകൾ Ford നിർമ്മിക്കുക
Mustang Mach-E ഈ വർഷം അവസാനം നിർമാണം ആരംഭിക്കുമെന്ന് Ford
ചൈനയുടെ ഇലക്ട്രിക് വാഹന വിപണിയിലെ മുന്നേറ്റം യുഎസ് കാർ മേക്കർ ലക്ഷ്യമിടുന്നു
ചൈനീസ് സർക്കാരിന്റെ ഇലക്ട്രിക് വാഹന അനുകൂല നയങ്ങളിലും Ford പ്രതീക്ഷയർപ്പിക്കുന്നു
ഇറക്കുമതി ചെയ്യുന്ന Mustang കാറുകളുടെ വില ലോക്കൽ പ്രൊഡക്ഷനിലൂടെ കുറയ്ക്കാനാകും
Ford China 2.0 എന്നൊരു പദ്ധതി 2019ൽ ചൈനീസ് വിപണിക്കായി ആവിഷ്കരിച്ചിരുന്നു
മെയ്ഡ് ഇൻ ചൈന Lincoln കാറുകൾ കഴിഞ്ഞ മാർച്ചിൽ Ford ആദ്യമായി അവതരിപ്പിച്ചിരുന്നു
വിപണി എതിരാളി Tesla ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് Model Y കാറുകൾ മാർക്കറ്റ് ചെയ്യുന്നു
Volkswagen ഇലക്ട്രിക് കാർ വിതരണത്തിന് രണ്ടു ഫാക്ടറി ചൈനയിൽ സജ്ജമാക്കിയിട്ടുണ്ട്
ഭാവിയിലെ Tesla എന്നറിയപ്പെടുന്ന Faraday Future ആണ് EV നിർമാണത്തിലെ മറ്റൊരു സാന്നിധ്യം
ഒരു വർഷം 20 ദശലക്ഷം വാഹനങ്ങൾ വിൽക്കുന്ന ഏറ്റവും വലിയ കാർ വിപണിയാണ് ചൈന