ആരോഗ്യപ്രദമായ മൊബൈൽ ചാർജ്ജിംഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുന്നത്. innovative technology എങ്ങനെ ദിവസേനെയുള്ള വർക്ക് ഔട്ടിനെ മൊബൈൽ ചാർജ്ജിംഗിന് ഉപയോഗിക്കാമെന്ന് കാണിച്ചു തരുന്നു 13 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയൊ.
ചെറുപ്പക്കാരെ ഏറെ ചിന്തിപ്പിക്കുന്ന ഈ ക്ലിപ്പിൽ ഏതാനും ആൾക്കാർ exercise ബൈക്കുകൾ ചവിട്ടുന്നത് കാണാം. അപ്പോഴും അവർ ഗൗരവമായി എന്തൊക്കെയോ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുകയുമാണ്. Sustainability, environment, innovation എന്നെ ഹാഷ്ടാഗുകളിലാണ് വീഡിയോ പ്രചരിച്ചത്. ചുറ്റുപാടുകളിൽനിന്ന് അതൊരു എയർപോർട്ടാണെന്ന് മനസ്സിലാക്കാം.
Fitness ഫ്രീക്സിനുവേണ്ടി ഇത്തരം ബൈക്കുകൾ സ്ഥാപിച്ചിരിക്കുന്നത് ബ്രസ്സൽസ് വിമാനത്താവളത്തിലാണ്. ഈ ബൈക്കുകൾ പെഡൽ പവർ ഉപയോഗിച്ച് നിങ്ങളുടെ ഫോണുകളും ലാപ്ടോപ്പുകളും ചാർജ് ചെയ്യും. റീസൈക്കിൾ ചെയ്ത തടി, അലുമിനിയം, ലെതർ എന്നിവകൊണ്ട് നിർമ്മിച്ച ഇവ ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ വിവിധ ട്രെയിൻ സ്റ്റേഷനുകളിൽ ഇതിനോടകം സ്ഥാനംപിടിച്ചിട്ടുണ്ട്. സാധാരണ സോക്കറ്റിൽ നിന്ന് ചാർജ് ചെയ്യുന്നതിനെടുക്കുന്ന അത്രതന്നെ സമയം മതി പെഡൽ ചാർജിങ്ങിനും. ബ്രിസ്ബെയ്ൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഏരിയയിൽ ഇത്തരം ഫോൺ ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ട്. ചാർജ് ലഭിക്കാൻ അല്പം പെഡൽ ചെയ്യണമെന്ന് മാത്രം.
ബെൽജിയം ആസ്ഥാനമായ WeWatt എന്ന കമ്പനിയാണ് ഇത്തരം ചാർജിങ് ബൈക്കുകൾ വികസിപ്പിച്ചെടുത്തത്. യാത്ര, ജോലി, കൂടിക്കാഴ്ചകൾ, വായന അല്ലെങ്കിൽ വിശ്രമം തുടങ്ങിയ ഏതു ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോഴും നിങ്ങൾക്കിത് ചെയ്യാം. ഗുണമെന്തെന്നാൽ ഇത് ആരോഗ്യകരമായ ഒരു ജീവിതവും ഉറപ്പു നൽകുന്നു.
മനുഷ്യനിലെ kinetic energy യെ ഉപയോഗയോഗ്യമായ ഒരിന്ധനം ആക്കുകവഴി മനുഷ്യനെത്തന്നെ ശക്തിസ്രോതസ്സുകളാക്കാൻ തങ്ങളുടെ സംരംഭത്തിന് സാധിച്ചതായി കമ്പനി പറഞ്ഞു. സ്വയം ചാർജ് ചെയ്യാൻ മാത്രമല്ല ചാർജ്ജ് ചെയ്തുകൊടുക്കാൻകൂടി അവസരം നൽകുന്നത് വഴി പങ്കുവയ്ക്കലിന്റെ മഹത്തായ പാഠം പകർന്നു കൊടുക്കുന്നു. വർക്ക്സ്റ്റേഷനുകൾ, ഔട്ട്ഡോർ ചാർജിംഗ് സ്റ്റേഷനുകൾ എന്നിങ്ങനെ ആരോഗ്യസംരക്ഷണത്തിനുള്ള നിരവധി ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഉത്പാദിപ്പിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് എനർജി, എരിച്ചുകളഞ്ഞ കലോറി, ബൈക്ക് ചെയ്ത ദൂരം, ബാറ്ററി നില എന്നിങ്ങനെയുള്ള വിവരങ്ങൾ അറിയാൻ ഒരു ആപ്പും WeWatt വികസിപ്പിച്ചിട്ടുണ്ട്. എന്തൊരു മനോഹരമായ നടക്കുന്ന സ്വപ്നം അല്ലെ..?