കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം
‘സിൽവർലൈൻ’ തലസ്ഥാനത്തെ കാസർഗോഡുമായി ബന്ധിപ്പിക്കും
പദ്ധതിച്ചെലവ് 64,000 കോടി രൂപയാണ്
ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കേരള റെയിൽ വികസന കോർപ്പറേഷനോട് (K -Rail ) കേന്ദ്രം ആവശ്യപ്പെട്ടു.
ജാപ്പനീസ് agency JICA 33,700 കോടി രൂപ നൽകാമെന്ന് ഏറ്റെങ്കിലും പിന്നീട് തുക കുറച്ചു
അന്തിമധാരണയ്ക്ക് JICA യുമായി വീണ്ടും ചർച്ചകൾ നടത്താൻ സംസ്ഥാനത്തിന് നിർദേശം ലഭിച്ചു
പദ്ധതി പ്രകാരം 529 .45 കിലോമീറ്റർ ദൂരം താണ്ടാൻ നാലുമണിക്കൂർ മതി
നിലവിൽ ഇതിന് 12 മണിക്കൂർ വേണം
തിരുവനന്തപുരം-എറണാകുളം ദൂരം പിന്നീടാൻ 90 മിനിറ്റ് മതി, നിലവിൽ 4 മണിക്കൂറിലധികം വേണം
പുതുക്കിയ പ്ലാൻ അനുസരിച്ച് JICA ലോൺ 4.6 ബില്യൺ ഡോളറിൽ നിന്ന് 2.5 ബില്യൺ ഡോളറാക്കി കേരളം കുറച്ചിട്ടുണ്ട്
K-Rail ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽ നിന്ന് ഒരു ബില്യൺ ഡോളർ ധനസഹായം പ്രതീക്ഷിക്കുന്നു
ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്ന് 500 മില്യൺ ഡോളർ സഹായം അഭ്യർത്ഥിക്കും
റെയിൽ പദ്ധതിക്ക് 185 ഹെക്ടർ റെയിൽവേ ഭൂമിയും 1,198 ഹെക്ടർ സ്വകാര്യ ഭൂമിയും ആവശ്യമാണ്
കാസറഗോഡ് മുതൽ തിരൂർ വരെ നിലവിലുള്ള റെയിൽഹെഡിന് സമാന്തരമായി സിൽവർലൈൻ കടന്നുപോകും
തിരുർ-തിരുവനന്തപുരം സ്ട്രെച്ചിനായി ഗ്രീൻഫീൽഡ് സംവിധാനമൊരുക്കും
കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും