അർദ്ധരാത്രിമുതൽ രാജ്യത്ത് FASTag നിർബന്ധം | Tolls To Be Paid Automatically At Toll Plazas

വാഹനങ്ങൾക്ക് ഇന്ന് അർദ്ധരാത്രി മുതൽ ഫാസ്റ്റ്ടാഗുകൾ നിർബന്ധമാക്കി
ഫാസ്റ്റ്ടാഗുകൾ പതിപ്പിക്കാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ ഇരട്ടി നിരക്ക് ഈടാക്കും
നേരത്തെ, വാഹനങ്ങളെ എം, എൻ എന്നിങ്ങനെ തിരിച്ച് ജനുവരി ഒന്നുമുതൽ ഫാസ്റ്റാഗ് നിർബന്ധമാക്കിയിരുന്നു
കാറ്റഗറി ‘എം’  യാത്രക്കാരെ കയറ്റാൻ ഉപയോഗിക്കുന്നതും കുറഞ്ഞത് നാല് ചക്രങ്ങളുമുള്ള വാഹനങ്ങളാണ്
‘എൻ’ കാറ്റഗറിയിൽ പെടുന്നത് ചരക്ക് കൊണ്ടുപോകുന്ന, കുറഞ്ഞത് നാല് ചക്രങ്ങളുള്ള വാഹനങ്ങളാണ്
ടോൾ പ്ലാസകളിൽ ഓട്ടോമാറ്റിക് ആയി ഫീസ് അടയ്ക്കാൻ സഹായിക്കുന്ന  RFID ടാഗാണ് ഫാസ്റ്റാഗ്
ഇവ പണമിടപാടുകളിലെ സുതാര്യത ഉറപ്പുവരുത്തുകയും വാഹനങ്ങളുടെ തടസ്സമില്ലാത്ത നീക്കവും  സാധ്യമാക്കും
വാഹനത്തിന്റെ വിൻഡ്ഷീൽഡിലാണ് സ്റ്റിക്കർ പതിപ്പിക്കുന്നത്
ബാർകോഡ് വാഹനത്തിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു
ടാഗുകൾക്ക് അഞ്ചുവർഷത്തെ സാധുതയുണ്ട്
വാഹനത്തിന്റെ രജിസ്ട്രേഷൻ details, വ്യക്തിഗത വിശദാംശങ്ങൾ എന്നിവ നൽകി ഫാസ്റ്റ്ടാഗുകൾ ഓൺ‌ലൈനായി വാങ്ങാം
ടോൾ പ്ലാസകളിലും ഇവ ലഭ്യമാണ്
നീക്കം ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഉപകരിക്കുമെന്ന് സർക്കാർ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version