ഐടി വ്യവസായത്തെ അനാവശ്യ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി
21ാം നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ക്ക് സാങ്കേതികമായി പരിഹാരങ്ങള്‍ നല്‍കേണ്ടത് ഐടി വ്യവസായമാണ്
ഭാവിയുടെ നേതൃവികാസത്തിന് ഐടി മേഖലയെ അനാവശ്യ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്
NASSCOM Technology and Leadership ഫോറത്തിൽ സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി
കോവിഡ് കാലത്തും ഐടി മേഖലയിൽ ഉണ്ടായ മുന്നേറ്റത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ഭരണത്തിൽ ടെക്നോളജിയുടെ സാധ്യതകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം
കൃഷി, ആരോഗ്യം,ടെലിമെഡിസിൻ, വിദ്യാഭ്യാസം സ്കിൽ ഡെവലപ്മെന്റിൽ മികച്ച സൊല്യൂഷൻസ് കണ്ടെത്തണം
start-upകളില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെന്നും പുതിയ അവസരങ്ങള്‍ യുവ സംരംഭകര്‍ പ്രയോജനപ്പെടുത്തണമെന്നും മോദി
Make for India സൊല്യൂഷൻസിലൂടെ ലോകോത്തര പ്രൊഡക്ടുകളും ലീഡേഴ്സും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി