ഫിൻടെക് ഡീലുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ
33 ഡീലുകളിൽ നിന്ന് 647.5 മില്യൺ ഡോളാണ് ഇന്ത്യ നേടിയിരിക്കുന്നത്
2020 ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിലെ ചൈനയുടെ നേട്ടം 284.9 മില്യൺ ഡോളറാണ്
ഫിൻടെക് ഡീലുകളിൽ ഏഷ്യയിലെ ഏറ്റവും വലിയ ഡെസ്റ്റിനേഷനായി ഇന്ത്യ മാറി
കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഫിൻടെക് നിക്ഷേപം 10 ബില്യൺ ഡോളർ മറികടന്നു
2020 ആദ്യ പകുതിയിൽ ഫിൻടെക് നിക്ഷേപം 60 % വർധിച്ച് 1467 മില്യൺ ഡോളറായി ഉയർന്നു
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിക്ഷേപം 919 മില്യൺ ഡോളറായിരുന്നു
ഫിൻടെക് കമ്പനികളുടെ കേന്ദ്രങ്ങളായി ബംഗളൂരുവും മുംബൈയും ആണ് മുന്നിൽ
രാജ്യത്തെ മൊത്തം 21 യൂണികോണുകളിൽ മൂന്നിലൊന്ന് ഫിൻടെക് കമ്പനികളാണ്
ഏറ്റവും കൂടുതൽ മൂല്യമുള്ള യൂണികോൺ Paytm ആണ്- 16 ബില്യൺ ഡോളർ
ഇന്ത്യയിലെ ഫിൻടെക് വിപണി 2019 ൽ 1,920 ബില്യൺ രൂപയിലായിരുന്നു
2025 ഓടെ ഇത് 6,207 ബില്യൺ രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്
2020-2025 കാലയളവിൽ 22% കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റിൽ വളർച്ച പ്രതീക്ഷിക്കുന്നു