ശരീരതാപനില ബാറ്ററിയാക്കി Low-cost Wearable വികസിപ്പിച്ച് ഗവേഷകർ
Colorado Boulder യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇന്നവേഷന് പിന്നിൽ
അടുത്ത 10 വർഷത്തിൽ Wearable Technology ചിലവ് കുറഞ്ഞതാകുമെന്ന് ഗവേഷകർ
തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ ഉപയോഗിക്കുന്ന Low-cost Wearable ആണ് വികസിപ്പിച്ചത്
മനുഷ്യശരീരത്തിൽ നിന്ന് ഊർജ്ജം വലിച്ചെടുക്കാനാണ് തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ
നിരവധി തെർമോ ഇലക്ട്രിക് ചിപ്പുകളുള്ള Polyimine എന്ന വലിയുന്ന മെറ്റീരിയലാണിത്
ലിക്വിഡ് മെറ്റൽ വയറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇവ ഒരു മോതിരം പോലെയാകും
തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ മനുഷ്യശരീരവുമായി അടുത്ത ബന്ധം പുലർത്തുന്നു
സാധാരണ ശരീരത്തിൽ നിന്ന് പുറത്തേക്കുളള താപം ഇവയ്ക്ക് ഉപയോഗിക്കാൻ കഴിയും
മുറിച്ചാലും പരസ്പരം കൂട്ടിച്ചേർക്കാം, പരിസ്ഥിതി സൗഹൃദമായതിനാൽ പ്രത്യേക ലായനിയിൽ ലയിപ്പിക്കാം
ലയന ശേഷമുളള ഇലക്ട്രോണിക് ഭാഗങ്ങൾ വേർതിരിച്ച് പുനരുപയോഗിക്കാനുമാകും
തെർമോ ഇലക്ട്രിക് ജനറേഷൻ പ്രോഡക്ടുകളുടെ വലിയ വില ഇതിലൂടെ കുറയ്ക്കാമെന്നാണ് പ്രതീക്ഷ