ഇന്ത്യയുടെ ലിംഗനീതി ചരിത്രത്തില്‍ പുതിയ മാറ്റം കൊണ്ടുവരാന്‍ മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി. ഇന്ത്യയിലെ ആദ്യ എൽജിബിടിക്യുഐഎ എംപിയാകാന്‍ ഒരുങ്ങുകയാണ് മേനക. തൃണമൂല്‍ കോണ്‍ഗ്രസാണ് മേനകയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

മാർച്ച് 16ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കാണ് തൃണമൂലിന്റെ നാമനിർദ്ദേശം. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മേനക ഗുരുസ്വാമി ഇന്ത്യയിലെ ആദ്യത്തെ എൽജിബിടിക്യുഐഎ പാർലമെന്റ് അംഗമാകുമെന്നത് ശ്രദ്ധേയമാണ്. 2018ൽ ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതാക്കി മാറ്റിയ ചരിത്രപരമായ ഭരണഘടനാ വിധിയിൽ കേസ് വാദിച്ച അഭിഭാഷകരിൽ ഒരാളാണ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ മേനക ഗുരുസ്വാമി.
ഫോറിൻ പോളിസി മാസികയുടെ 2019ലെ ഏറ്റവും സ്വാധീനമുള്ള 100 ആഗോള ചിന്തകരുടെ പട്ടികയിലും ടൈം മാസികയുടെ 2019ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലും അവര്‍ ഇടം പിടിച്ചിട്ടുണ്ട്. ഓക്സ്ഫോർഡിൽ നിന്നും ഹാർവഡിൽ നിന്നും ഉന്നത പഠനം പൂർത്തിയാക്കിയിട്ടുള്ള മേനക ഗുരുസ്വാമിയുടെ ഛായാചിത്രം ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ റോഡ്‌സ് ഹൗസിലെ മിൽനർ ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
Senior Advocate Menaka Guruswamy, a key voice in the decriminalization of homosexuality in India, has been nominated to the Rajya Sabha by TMC. If elected on March 16, she will become India’s first openly LGBTQ+ Member of Parliament