യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരളത്തിൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾ ഒക്ടോബർ 15 മുതൽ സ്വീകരിക്കുന്നത് നിർത്തിവെക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) അറിയിച്ചു. 2,000 രൂപയ്ക്ക് മുകളിലുള്ള തുക ഉപഭോക്താക്കൾ പണമായി നൽകേണ്ടി വരുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൽ റസാഖും വ്യക്തമാക്കി. ഡിജിറ്റൽ പേയ്‌മെന്റുകളെ പ്രോത്സാഹിപ്പിച്ച ശേഷം ഇപ്പോൾ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് ചെറുകിട സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഈ അധിക ചാർജ് പൂർണ്ണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ പരിധി 10,000 രൂപയായി ഉയർത്തുകയോ ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Kerala Hotels Stop UPI Payments Above

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം ഹോട്ടൽ മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പുതിയ തീരുമാനം വ്യാപാരികളെ കൂടുതൽ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിടുമെന്ന് ഭാരവാഹികൾ പറഞ്ഞു. ലോഡ്ജുകൾക്കും ഹോട്ടലുകൾക്കുമാണ് ഈ തീരുമാനം കൂടുതൽ തിരിച്ചടിയാകുന്നത്. ഒക്ടോബർ 12-ന് തമിഴ്‌നാട്ടിലെ വ്യാപാരികൾ നടത്തിയ ഒരു ദിവസത്തെ യുപിഐ ബഹിഷ്‌കരണ പ്രതിഷേധത്തിന് പിന്നാലെയാണ് കേരളത്തിലും സമാനമായ നീക്കവുമായി ഹോട്ടലുടമകൾ രംഗത്തെത്തിയത്. ഡിജിറ്റൽ പേയ്‌മെന്റ് നിരക്കുകൾ പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യാപാര സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ടുവരുമെന്നാണ് സൂചന.

Kerala hotels to stop accepting UPI payments above ₹2,000 from October 15 in protest against the 0.4% Merchant Discount Rate charge.

Share.
Leave A Reply

Exit mobile version