ഇന്ത്യൻ അതിർത്തിക്ക് സമീപമുള്ള മംഗ്ല തുറമുഖത്തിന്റെ നവീകരണത്തിനായി ബംഗ്ലാദേശ് ചൈനയുമായി 335.78 മില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചു. ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മംഗ്ലയിൽ രണ്ട് കണ്ടെയ്നർ ടെർമിനലുകളും ചരക്ക് കൈകാര്യം ചെയ്യാനുള്ള പ്രത്യേക യാർഡുകളും നിർമ്മിക്കാനാണ് ഈ തുക വിനിയോഗിക്കുന്നത്.

ബംഗ്ലാദേശ് ധനമന്ത്രാലയവും ചൈനീസ് എക്സിം ബാങ്കും തമ്മിലാണ് 2 ശതമാനം പലിശനിരക്കിൽ 20 വർഷത്തെ കാലാവധിയുള്ള ഈ കരാർ ഒപ്പുവെച്ചത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ മേഖലകളിൽ ചൈനയുടെ സാന്നിധ്യം വർധിക്കുന്നത് ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
പദ്ധതി പ്രദേശത്ത് ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിക്കുന്നതിനായി നൽകിയ 110 ഏക്കർ ഭൂമിയുടെ കരാർ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ചൈനയുമായി ധാരണയിലെത്തിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന ടീസ്റ്റ നദീജല തർക്കത്തിനിടെ ചൈനയുമായുള്ള ഈ സാമ്പത്തിക സഹകരണം മേഖലയിൽ വലിയ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.
Bangladesh signs a $335.78 million loan deal with China to upgrade the strategic Mongla Port near the Indian border, expanding China’s maritime footprint.