ഡിജിറ്റൽ ഹബ് സ്ഥാപിക്കാൻ കേരളസർക്കാർ TCS മായി ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം ടെക്‌നോസിറ്റിയിലാണ് ഹബ് സ്ഥാപിക്കുക
1,500 കോടിരൂപ ചിലവിൽ നിർമ്മിക്കുന്ന ഹബ് പൂർത്തിയാകുമ്പോൾ 20,000 പേർക്ക് തൊഴിൽ ലഭിക്കും
ആദ്യഘട്ടം രണ്ടര വർഷത്തിൽ പൂർത്തിയാക്കും, 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ഹബ് സംസ്ഥാനത്തെ IT രംഗത്ത് വലിയമാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഏയ്റോസ്പേസ്, നിർമ്മാണം, പ്രതിരോധം എന്നീ മേഖലകൾക്ക് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കലാണ് ഡിജിറ്റൽ ഹബിന്റെ ലക്ഷ്യം
Tech സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യൂബേറ്റർ സ്ഥാപിക്കാനും TCS ആലോചിക്കുന്നുണ്ട്