Sonam Wangchuk വക സൈന്യത്തിന് സൗരോജ്ജം കൊണ്ടൊരു സ്നേഹക്കൂടാരം | World’s First Solar-Heated Tent
ലഡാക്കിലെ അതിശൈത്യത്തെ കരളുറപ്പുകൊണ്ട് നേരിടുന്ന ഇന്ത്യൻ സൈനികർക്ക് സൗരോർജ്ജം കൊണ്ട് സ്നേഹകവചം ഒരുക്കുകയാണ്  ലഡാക്കിൽ നിന്നു തന്നെയുള്ള എൻജിനീയറും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്‌ചുക്.  ‘3 ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് ചിത്രത്തിലെ ഫൻസുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രേരണയായത് വാങ്‌ചുകിന്റെ ജീവിതമാണ്. ഗാൽവാൻ താഴ്‌വരയിലാണ് സൈന്യത്തിനായി വാങ്‌ചുക് സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന കൂടാരം നിർമ്മിച്ചിരിക്കുന്നത്.
ഒരു ടെന്റിൽ 10 ജവാൻമാർക്ക് കഴിയാം. ഭാരം 30 കിലോയിൽ താഴെയാണ്. മൈനസ് 14 ഡിഗ്രി സെൽഷ്യസ് താപനിലയിലും ടെന്റ്  പ്രവർത്തിക്കും. മണ്ണെണ്ണ വേണ്ട. കാർബൺ ന്യൂട്രൽ ആയതിനാൽ അന്തരീക്ഷ മലിനീകരണവും ഇല്ല. മുൻപ് വാങ്‌ചുക് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മണ്ണുകൊണ്ടുള്ള ടെന്റുകൾ നിർമ്മിച്ചിട്ടുണ്ട്.
നേരത്തെ, ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ, ചൈനീസ് കമ്പനികളെയും ഉത്പന്നങ്ങളെയും ബഹിഷ്കരിക്കാൻ വാങ്‌ചുക് ഇന്ത്യക്കാരോട് അഭ്യർത്ഥിസിച്ചിരുന്നു.
ജലസംഭരണത്തിന് ‘ഐസ് സ്തൂപ’ സാങ്കേതികവിദ്യ കണ്ടുപിടിച്ച് പ്രസിദ്ധനായ ആളുകൂടിയാണ് വാങ്‌ചുക്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version