നോളജ് എക്കോണമിയിലേക്ക് കടന്ന പുതിയ കാലത്തിന് കേരളം ഒരുക്കുന്ന ലോഞ്ച് പാഡാണ് തിരുവനന്തപുരത്ത് ടെക്നോസിറ്റിയിലുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി. സർവ്വകലാശാലയുടെ തുടക്കം കുറിക്കവേ ഡിജിറ്റൽ ലേണിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച ഹബ്ബായിരിക്കും കേരളമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇന്ത്യിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയ്ക്കാണ് ഇതോടെ കേരളം വേദിയാകുന്നത്
ഡിജിറ്റൽ ടെക്നോളജി മാനേജ്മെന്റിൽ കേരളത്തെ ഗ്ലോബൽ ബെഞ്ച് മാർക്കാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച Indian Institute of Information Technology and Management Kerala (IIITM-K) വിപുലീകരിച്ചാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി യാഥാര്‍ത്ഥ്യമായത്. ന്യൂ ടെക്നോളജി ബേസ് ചെയ്ത പ്രൊഡക്റ്റുകൾ വികസിപ്പിക്കാനും ടെക്നോളജി അത്ഷ്ഠിതമായ ഒരു സമൂഹത്തിലെ മാനുഷികമായ മാറ്റങ്ങൾ പഠിക്കാനുമുൾപ്പടെ മൾട്ടി ഫെയ്സ്ഡായ ലക്ഷ്യങ്ങളാണ് കേരളത്തിന്റെ ഡിജിറ്റൽ ക്യാംപസ് ലക്ഷ്യമിടുന്നത്.
ഫീസും ഗ്രാന്റും കൂടാതെ പ്രൊജക്റ്റുകളിൽ നിന്ന് വരുമാനത്തിന്റെ ഏറിയ പങ്കും കണ്ടെത്തുക എന്ന യുണീഖ്നെസ്സും കേരളത്തിന്റെ ഡിജിറ്റൽ യൂണിവേഴ്സ്റ്റിക്കുണ്ട്.
സ്റ്റാർട്ടപ്പുകളളുടേയും ആശയങ്ങളുടേയും ബ്രീഡിംഗ് ഗ്രൗണ്ടായി യൂണിവേഴ്സിറ്റി മാറും. എഐ, ബ്ളോക്ക് ചെയിൻ, ഡാറ്റാ സയൻസ് തുടങ്ങി പുതിയ ടെക്നോളജി സെഗ്മെന്റുകളിൽ കട്ടിംഗ് എഡ്ജായ കോഴ്സുകളും റിസർച്ച് സൗകര്യങ്ങളും യൂണിവേഴ്സിറ്റി ഒരുക്കും