Trending

Mukesh vs Musk, ഊർജ്ജ-ഗതാഗത മേഖലയിൽ  കൊമ്പുകോർത്ത് കോടീശ്വരൻമാർ

ലോക കോടീശ്വരനായ ഇലോൺ മസ്കിന് ഏഷ്യൻ കോടീശ്വരനായ മുകേഷ് അംബാനിയുടെ വെല്ലുവിളി. വെല്ലുവിളി ചെറുതൊന്നുമല്ല, ഊർജ്ജ-ഗതാഗത മേഖലയിലാണ് കോടീശ്വരൻമാർ കൊമ്പുകോർക്കാൻ പോകുന്നത്. 25.76 മില്യൺ ഡോളർ മുതൽമുടക്കി യു എസ് കമ്പനി skyTran ൽ മുകേഷ് അംബാനി മജോറിറ്റി സ്റ്റേക്ക് സ്വന്തമാക്കിയിരുന്നു.   pod taxi വികസിപ്പിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഗതാഗത കമ്പനിയാണ് സ്കൈ ട്രാൻ.  സ്കൈട്രാൻ വരുംകാല പ്രോജക്ടുകളിൽ മസ്കിന്റെ ഹൈപ്പർലൂപ്പിന് വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്.

Reliance Strategic Business Ventures എന്ന അനുബന്ധ കമ്പനിയിലൂടെ മൂന്ന് വർഷം മുമ്പ് സ്കൈട്രാനിൽ മുകേഷ് അംബാനി നിക്ഷേപം നടത്തിയത്. 2018 ഒക്ടോബറിൽ 12.7% ഓഹരികൾ സ്കൈട്രാനിൽ സ്വന്തമാക്കിയാണ് റിലയൻസ് തുടക്കമിട്ടത്.  2019 നവംബറിൽ, ഓഹരി പങ്കാളിത്തം 17.37 ശതമാനമായി ഉയർത്തി. 2020 ഏപ്രിലിൽ റിലയൻസ്  ഓഹരി പങ്കാളിത്തം 26.3 ശതമാനമായി ഉയർത്താൻ മൂന്നാമത്തെ നിക്ഷേപവും നടത്തിയിരുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾക്കായുള്ള റിലയൻസിന്റെ പദ്ധതികൾക്ക് കരുത്തേകാനാണ് ഇപ്പോൾ ഓഹരി 26.3 ശതമാനത്തിൽ നിന്ന് 54.46 ശതമാനമായി ഉയർത്തിയത്.  മാഗ്നെറ്റിക് പവർ ഉപയോഗിച്ച് കാർബൺ എമിഷൻ ഫ്രീയായിട്ടുളള സഞ്ചാരമാണ് skyTran  നഗരങ്ങളിൽ സാധ്യമാക്കുന്നത്.

ഇന്ത്യയിൽ പോഡ് ടാക്സികൾ എന്ന  ആശയം 2016 ൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അവതരിപ്പിച്ചത്. 2017 ൽ, ‌NITI Aayogന്റെ  നേതൃത്വത്തിലുള്ള പാനൽ, പോഡ് ടാക്സികൾ ഉപയോഗിച്ച് ട്രാൻസ്പോർട്ട് സിസ്റ്റം പരീക്ഷിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു. New Zealand ന്റെ  Metrino Personal Rapid Transit, UK യുടെ Ultra Global PRT  US- ബേസ്ഡ് skyTran എന്നിവയാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

മുംബൈ – പൂനെ, ബെംഗളൂരു എയർപോർട്ട് കണക്റ്റിവിറ്റി, ദില്ലി – ചണ്ഡിഗഡ് എന്നിങ്ങനെ മൂന്ന് പ്രോജക്ടുകൾ ഹൈപ്പർലൂപ്പിനുണ്ട്. സ്കൈട്രാൻ മുകേഷ് അംബാനിയുടെ കൈപ്പിടിയിൽ ആകുന്നതോടെ ശതകോടീശ്വരന്മാരുടെ പോരാട്ടമായിരിക്കും ഇനി ഇന്ത്യയിൽ കാണാൻ പോകുന്നത്. സ്കൈട്രാനും മസ്കിന്റെ ഹൈപ്പർ‌ലൂപ്പും പോഡ് ടാക്സികൾ നിർമ്മിക്കുന്ന കമ്പനികളാണ്. personal rapid transit എന്ന് വിളിക്കുന്ന ഇവ ഒരു ചെറിയ പബ്ലിക് ട്രാൻസ്പോർട്ട് ഫെസിലിറ്റിയാണ്.  പ്രത്യേകമായി നിർമ്മിച്ച ട്രാക്കുകളുടെ ഒരു നെറ്റ് വർക്കിലൂടെ പ്രവർത്തിക്കുന്ന ചെറിയ ഓട്ടോമേറ്റഡ് വാഹനങ്ങളാണ് ഇതിലുളളത്.

 കാന്തിക ശക്തിയിൽ  മണിക്കൂറിൽ 240 കിലോമീറ്റർ വരെ സഞ്ചാര വേഗം കണ്ടെത്താൻ കഴിയുന്നവയാണ് ഹൈപ്പർലൂപ്പും സ്കൈട്രാൻ ടാക്സികളും. ആഗോളതലത്തിൽ ഗതാഗതക്കുരുക്കിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് വ്യക്തിഗത ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനായി സ്കൈട്രാൻ മികച്ച  magnetic levitation, propulsion technology എന്നിവ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റെഗുലേറ്ററി ഫയലിംഗിൽ റിലയൻസ് പറയുന്നു. ഇലോൺ മസ്കിന്റെ ടെസ്‌ല പ്രോജക്ടുകൾ‌ക്ക് സമാനമായി ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററികൾ നിർമ്മിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുളളിലാണ് സ്കൈട്രാൻ മജോറിറ്റി സ്റ്റേക്ക് സ്വന്തമാക്കുന്നത്. മസ്കിന്റെ അതേ പാതയിൽ ഗതാഗത ഊർജ്ജ മേഖലകളിൽ അംബാനിയും പദ്ധതികൾക്ക് രൂപം നൽകുന്നു.
കാറുകളിൽ നിന്നാണ് വരുമാനത്തിന്റെ സിംഹഭാഗവും ടെസ്‌ല നേടുന്നത്. ടെസ്ല മാനുഫാക്ചറിംഗ് പ്ലാന്റിന്റെ തുടക്കം ബംഗലുരുവിൽ ഓഫീസ് രൂപീകരിച്ച് മസ്ക് തുടങ്ങി കഴിഞ്ഞു.സാങ്കേതികവിദ്യകളുടെ പ്രയോഗത്തിൽ ഇരു കമ്പനികൾക്കും ഒരു പ്രധാന വ്യത്യാസമുണ്ട്. നഗരത്തിനുള്ളിൽ തന്നെ കൂടുതൽ ദൂരം സഞ്ചരിക്കാൻ ഹൈപ്പർലൂപ്പ് മികച്ചതാണ്. സ്കൈട്രാൻ, ഇൻട്രാസിറ്റി ട്രാൻസ്പോർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ ഭാവി പോഡ് ടാക്സി പ്രോജക്ടുകളിൽ അംബാനിയുടെ സ്കൈട്രാനും മസ്കിന്റെ ഹൈപ്പർലൂപ്പും മുഖാമുഖം വരുമെന്ന് വേണം കരുതാൻ

Leave a Reply

Back to top button