സംരംഭകത്വത്തിലൂടെ ശാക്തീകരണം: എന്താണ് Gender Park? |Total Solution For Women Entrepreneurs In Kerala
കേരളത്തിന്റെ ജെൻഡർ‌ പാർക്കിനെ കുറിച്ച് CEO PTM സുനീഷ്
Channeliam.comനോട് സംസാരിക്കുന്നുജെൻഡർ പാർക്ക്  എന്നത് ലോകത്തിലെ തന്നെ ആദ്യത്തെ ഒരു നവീന ആശയമാണ്. ക്യാമ്പസ് ആക്ടിവിറ്റീസും ഓഫ് ക്യാമ്പസ് ആക്ടിവിറ്റീസും ജെൻഡർ പാർക്കിന്റെ ഭാഗമായി നടക്കുന്നു. വളരെയധികം സ്വീകരിക്കപ്പെട്ട ഷീ ടാക്സി ജെൻഡർ പാർക്കിന്റെ ഓഫ്ക്യാമ്പസ് ആക്ടിവിറ്റി ആയിരുന്നു. 24 ഏക്കറിലുളള ജെൻഡർ പാർക്ക് ക്യാമ്പസിൽ ജെൻഡർ മ്യൂസിയം, ജെൻഡർ ലൈബ്രറി എന്നിവയുണ്ട്. ജെൻഡർ ലൈബ്രറി ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ആദ്യത്തെ സംരംഭമാണ്. ആംഫി തീയറ്റർ‌, ഇൻർനാഷണൽ കൺവെൻഷൻ സെന്റർ എന്നിവയും ജെൻഡർ പാർക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
 വിദേശ യൂണിവേഴ്സിറ്റികളുമായി ചേർന്ന് Women in Sustainable Entrepreneurship Fellowship ജെൻഡർ പാർക്ക് നടപ്പാക്കുന്നു. സംരംഭകത്വത്തിൽ വലിയൊരു മാറ്റമാണ് Wise ഫെലോഷിപ്പ്.  ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ജെൻഡർ ഇക്വാളിറ്റി ജെൻഡർ പാർക്കിന്റെ ഒരു മാൻഡേറ്റ് ആയിരുന്നു.  അന്താരാഷ്ട്രതല സംവാദങ്ങളുടെയും വൈജ്ഞാനിക പങ്കു വയ്ക്കലിന്റെയും സഹകരണത്തിന്റെയും ഒരു ആഗോള വേദി. ആദ്യ ICGE ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ പോളിസിക്ക് തുടക്കമിട്ടു. ICGE 2 സസ്റ്റയിനബിൾ എൻട്രപ്രണർഷിപ്പ് – സോഷ്യൽ ബിസിനസ് എന്നിവയാണ് പ്രമേയമാക്കിയത്.
സസ്റ്റയിനബിൾ എൻട്രപ്രണർഷിപ്പ് പോളിസിയിൽ ICGE 2 കരട് നയരൂപീകരണം നടത്തി.  ഇന്ത്യയിലെ ഒരു സംസ്ഥാനം ആദ്യമായാണ് സസ്റ്റയിനബിൾ എൻട്രപ്രണർഷിപ്പിൽ നയം രൂപീകരിക്കുന്നത്. UN Woman  ജെൻഡർ പാർക്കിന്റെ പ്രാധാന്യ തിരിച്ചറിഞ്ഞു കൊണ്ട് വിവിധ പദ്ധതികളിലും പ്രവർത്തനങ്ങളിലും സഹകരിക്കുന്നു.  ലിംഗസമത്വ പ്രവർത്തനങ്ങളുടെ സൗത്ത് ഏഷ്യൻ ഹബ്ബായി ജെൻഡർ പാർക്ക് ഇന്ന് മാറിയിരിക്കുന്നു. സൗത്ത് ഏഷ്യയിലെ ജെൻഡർ കൺവെർജൻസ് സെന്ററുമാണ് ജെൻഡർ പാർക്ക്. കേരളത്തിലെ 70-80% പോസ്റ്റ് ഗ്രാജ്വേറ്റ്സും വനിതകളാണ്.
എന്നാൽ എൻട്രപ്രണർഷിപ്പിൽ അവർക്ക് കൂടുതൽ‌ അവസരം ലഭിക്കുന്നില്ല. വനിതകളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് സോഷ്യൽ എൻട്രപ്രണർഷിപ്പ് എന്ന ആശയം ആവിഷ്കരിച്ചത്.  സോഷ്യൽ എൻട്രപ്രണർഷിപ്പും സോഷ്യൽ ബിസിനസും പ്രോത്സാഹിപ്പിക്കുന്നതിന് പറ്റിയ ഇടമാണ് കേരളം. ഒരു സംരംഭക ആകുന്നതിന് സോഷ്യൽ എൻട്രപ്രണർഷിപ്പ് യുവതികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും.  ജെൻഡർ പാർക്കിന്റെ ഭാഗമായി വരുന്ന IWTC എന്നത് കേരളത്തിലെ വനിത സംരംഭകർക്ക് ഒരു ടോട്ടൽ സൊല്യൂഷൻ ആയിരിക്കും.
 ബിസിനസ് ഇൻകുബേഷൻ സെന്റർ‌, നിക്ഷേപകർക്ക് വുമൺ സ്റ്റാർട്ടപ്പുകളുമായി കണക്ട് ചെയ്യാനുളള ഇടം എന്ന നിലയിലെല്ലാം IWTC വേറിട്ടു നിൽക്കും. സംരംഭകർക്ക് അവരുടെ സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കുമുളള ഒരു വിപണനകേന്ദ്രമായിരിക്കും IWTC

കേരളത്തിൽ എന്തെങ്കിലും സംരംഭം ചെയ്യാനാഗ്രഹിക്കുന്ന വനിതകൾക്കുളള ഒരു വൺസ്റ്റോപ്പ് സൊല്യൂഷനായി ഇത് മാറും. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കവേയാണ് ഡോ. PTM സുനീഷ് ഇക്കാര്യങ്ങൾ പറഞ്ഞത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version