വിദേശരാജ്യങ്ങളിൽ ഇന്ത്യൻ നഴ്സുമാർക്ക് ഡിമാൻഡ് കൂടുന്നു
യൂറോപ്യൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും ഇന്ത്യൻ നഴ്സുമാർക്ക് മികച്ച അവസരം
ഇന്ത്യൻ നഴ്സുമാർക്ക് മുൻഗണനയുമായി അയർലൻഡ്, മാൾട്ട, ജർമ്മനി, നെതർലാന്റ്സ്, ബെൽജിയം
കോവിഡിനു ശേഷം ഇന്ത്യൻ നഴ്‌സുമാരുടെ ഡിമാൻഡ് ലോകമെമ്പാടും ഉയർന്നു
2025 ഓടെ 50,000 നഴ്‌സുമാരെ ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും യുകെ നിയമിക്കും
ഫെബ്രുവരി 23 വരെ 253 നഴ്‌സുമാർ ODEPC വഴി കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോയി
2020 ഓഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെ 420 നഴ്‌സുമാരെ ODEPC വിദേശത്തേക്ക് റിക്രൂട്ട് ചെയ്തു
UAE, ഒമാൻ, സൗദി അറേബ്യ, UK എന്നിവിടങ്ങളിലേക്കായിരുന്നു റിക്രൂട്ട്മെന്റ്
പ്രവേശന പരീക്ഷയിലും സർട്ടിഫിക്കേഷനിലും പല രാജ്യങ്ങളും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
കോവിഡിന് മുമ്പ് പ്രതിമാസം ODEPC വഴി 40 ഓളം നഴ്‌സുമാരെ വിദേശത്തേക്ക് അയച്ചിരുന്നു
ODEPC കണക്കനുസരിച്ച് ദുബായിൽ നിന്നുള്ള ശമ്പള ഓഫറുകൾ ഇരട്ടിയായി
ദുബായ് പ്രതിമാസം 2.4 ലക്ഷം രൂപ വരെ ശമ്പളം നഴ്സുമാർക്ക് വാഗ്ദാനം ചെയ്യുന്നു
ജർമ്മനിയിൽ നിന്നും അയർലണ്ടിൽ നിന്നുമുള്ള ഓഫറുകൾ 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ
ആദ്യമായി ഇന്ത്യൻ നഴ്സുമാരെ നിയമിക്കുന്ന ബെൽജിയത്തിന് ഭാഷ മാത്രമാണ് പ്രശ്നം