ശനിയാഴ്ച മുതൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടന്നേക്കും
മാർച്ച് 15, 16 തീയതികളിലെ ബാങ്ക് പണിമുടക്കാണ് നാലുദിവസ സ്തംഭനത്തിന് കാരണം
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്
പണിമുടക്ക് പിൻവലിച്ചില്ലെങ്കിൽ മാർച്ച് 13-16 വരെ ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കും
മാർച്ച് 16-17 തീയതികളിൽ എടിഎമ്മുകളും പ്രവർത്തിക്കുകയില്ല
90% ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി അവകാശപ്പെടുന്നു
മാർച്ച് 17 ന് ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാർ പണിമുടക്കും
മാർച്ച് 18 ന് എൽഐസി ജീവനക്കാരും ഏകദിന പണിമുടക്ക് നടത്തും
പൊതുമേഖലാ ബാങ്ക്, ഇൻഷുറൻസ് കമ്പനി, സ്വകാര്യവൽക്കരണത്തിനെതിരെയാണ് പണിമുടക്ക്
സ്വകാര്യവത്കരണം ബാങ്കുകളുടെ രക്ഷക്കെത്തില്ലെന്ന് സമരസമിതി പറയുന്നു
കോർപ്പറേറ്റുകൾ സൃഷ്ടിച്ച നിഷ്ക്രിയ ആസ്തികളാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രശ്നം
കഴിഞ്ഞ എട്ട് വർഷത്തിനിടെ 12 ബാങ്കുകൾ എഴുതിത്തള്ളിയത് 6.3 ലക്ഷം കോടി രൂപയാണ്
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും
തൊഴിലാളികൾ ഓവർടൈം ഇല്ലാതെ കൂടുതൽ മണിക്കൂർ ജോലി ചെയ്യേണ്ടി വരുമെന്നും സമരസമിതി