EdGlobe, പഠനം മുതൽ ജോലി വരെ ഉറപ്പാക്കാൻ ഒരു EdTech സ്റ്റാർട്ടപ്പ്
വിദ്യാർത്ഥികൾക്കായി നിരവധി ലേണിംഗ് ആപ്പുകളുണ്ടെങ്കിലും അവരെ പഠനത്തിൽ ആഴത്തിൽ സ്വാധീനിക്കുകയും രക്ഷിതാക്കളെകൂടി കുട്ടികളുടെ പഠന നിലവാരം അപ്ഡേറ്റ് ചെയ്യുകയും സ്കൂൾ മാനേജ്മെന്റിനേയും അധ്യാപകരേയും പൂർണ്ണമായും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ആപ്പുകളുടെ അഭാവം ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അവിടെ, പഠനം മുതൽ കരിയർ സെലക്ഷനും പ്രൊഫഷണൽ എൻട്രൻസ് പ്രിപ്പറേഷനുള്ള അവസരം വരെ വാഗ്ദാനം ചെയ്യുകയാണ് എഡ്ടെക് സ്റ്റാർട്ടപ്പായ എഡ്ഗ്ളോബ്.
സ്മാർട്ട് ക്ലാസ് റൂമുകൾ പോലും ഔട്ട് ഡേറ്റാകുന്ന കാലത്ത് ക്ലാസ് മുറികളിലെ പഠനത്തിനൊപ്പം ശക്തമായ ലേണിംഗ് സപ്പോർട്ട് ഒരുക്കി, മികച്ച പ്രൊഫഷണൽ കരിയർ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് എഡ്ഗ്ളോബ് ചെയ്യുന്നതെന്ന് ഫൗണ്ടർമാർ പറയുന്നു. കേരളത്തിൽ ആദ്യമായി എഡ്യൂക്കേഷണൽ സൂപ്പർ മാർക്കറ്റ് എന്ന ആശയമാണ് എഡ്ഗ്ളോബ് മുന്നോട്ട് വെയ്ക്കുന്നത്
19000ത്തിലധികം ഹൈക്വാളിറ്റി 3D ആനിമേറ്റഡ് വീഡിയോ ടോപിക് വൈസ് വിദ്യാർത്ഥികൾക്ക് നൽകുകയാണ് EdGlobe Fliplearn. വിദ്യാർത്ഥികളെ സബ്ജക്റ്റ് മനസ്സിലാക്കി പഠിക്കാൻ സഹായിക്കുന്നതിനൊപ്പം അധ്യാപകർക്ക് റഫറൻസിനും പ്രിപ്പറേഷനും ഈ പ്ലാറ്റ്ഫോം അവസരം നൽകുന്നു. സ്ക്കൂളിൽ പഠിച്ച അതേ പ്ലാറ്റ്ഫോമിൽ ഹോം വർക്ക് ചെയ്യാം.
Leave a Reply