ചൈനയുടെ Huawei നിർമ്മിച്ച ടെലികോം ഉപകരണങ്ങൾ ഇന്ത്യ വിലക്കിയേക്കും
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ Huawei ഉപകരണങ്ങൾ വിലക്കുമെന്നാണ് റിപ്പോർട്ട്
സർക്കാർ കരിമ്പട്ടികയിൽ ഏർപ്പെടുത്തുന്ന കമ്പനികളിൽ Huawei ഉണ്ടാകുമെന്ന് റിപ്പോർട്ട്
ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് Reuters റിപ്പോർട്ട് ചെയ്യുന്നത്
മറ്റൊരു ചൈനീസ് കമ്പനിയായ ZTE Corpനെയും ഒഴിവാക്കാനാണ് സാധ്യത
സർക്കാർ അംഗീകാരമുള്ള കമ്പനികളിൽ നിന്ന് മാത്രം ചിലതരം ഉപകരണങ്ങൾ വാങ്ങാം
ദേശ സുരക്ഷക്ക് അപകടമാകുന്ന നിക്ഷേപത്തിൽ സാമ്പത്തിക നേട്ടത്തിന് മുൻഗണന നൽകില്ല
ചാരപ്പണി നടത്തുന്നുവെന്ന ആരോപണത്തിൽ Huawei, ZTE എന്നിവ നിരീക്ഷണത്തിലാണ്
കരിമ്പട്ടിക, അംഗീകാരമുളള കമ്പനി ഇവയെ കുറിച്ച് സർക്കാർ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല
Bharti Airtel, Vodafone Idea എന്നിവ Huawei gear ഉപയോഗിക്കുന്നവയാണ്
Ericsson, Nokia ഇവയെക്കാളും കുറഞ്ഞ തുകയാണ് ചൈനീസ് കമ്പനികളുടെ ആകർഷണം
ഇന്ത്യയിൽ ഇത്തരം ഗിയറുകളുടെ ലഭ്യത പരിമിതമാണെന്നതിനാൽ വിലക്ക് വിലക്കയറ്റത്തിനിടയാക്കും