പ്രൊഫസർ യു.ആർ റാവുവിന് ആദരവുമായി Google Doodle
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ യു.ആർ റാവുവിന് ഗൂഗിൾ ജന്മദിന ആദരമാണ് നൽകിയത്
ജന്മവാർഷികത്തിൽ ഹോം പേജിൽ ‘India’s Satellite Man’ എന്നെഴുതി Google Doodle
2017ൽ അന്തരിച്ച പ്രൊഫസർ യു.ആർ റാവു 1984 മുതൽ 1994 വരെ ISRO ചെയർമാനായിരുന്നു
പ്രൊഫ. റാവുവിന്റെ രേഖാചിത്രവും ഭൂമിയുടെ പശ്ചാത്തലവും നക്ഷത്രങ്ങളും ഡൂഡിലിലുണ്ട്
ഗൂഗിൾ ഡൂഡിൽ വെബ്‌സൈറ്റിൽ പ്രൊഫസർ റാവുവിനെ കുറിച്ചുളള വിവരണവും നൽകി
1975 ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ‘ആര്യഭട്ട’ വിക്ഷേപണത്തിന് മേൽനോട്ടം UR റാവുവിനായിരുന്നു
ആശയവിനിമയത്തിലും കാലാവസ്ഥാ പ്രവചനത്തിലും നിരവധി ഉപഗ്രഹങ്ങൾ വികസിപ്പിച്ചെടുത്തു
2013ൽ Satellite Hall of Fame ഇടം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായി പ്രൊഫസർ യു.ആർ.റാവു
1976 ൽ പത്മഭൂഷനും 2017 ൽ പത്മവിഭൂഷനും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു