Starlink ഉപഗ്രഹങ്ങൾ വഹിക്കുന്ന Falcon 9 റോക്കറ്റ് SpaceX വിക്ഷേപിച്ചു
60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലേക്ക് അയച്ചത്
ഫ്ലോറിഡയിലെ Kennedy Space Center ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം
വിക്ഷേപിച്ച് ഒരു മണിക്കൂറിനുളളിൽ 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും വിന്യസിക്കപ്പെട്ടു
ലോകമാകെ അതിവേഗ ബ്രോഡ്‌ബാൻഡാണ് സ്റ്റാർലിങ്കിലൂടെ SpaceX ലക്ഷ്യമിടുന്നത്
ഇന്റർനെറ്റ് ആക്‌സസ്സ് ഇല്ലാത്ത കോടിക്കണക്കിനാളുകൾക്ക് കണക്റ്റിവിറ്റി നൽകും
70 മീറ്റർ ഉയരത്തിലുളള രണ്ട് ഘട്ടങ്ങളുള്ള റോക്കറ്റാണ് Falcon 9
പുനരുപയോഗ വിക്ഷേപണ വാഹനമായ Falcon 9 ന്റെ ഒമ്പതാം ലാൻഡിംഗാണിത്
സാറ്റലൈറ്റ് അധിഷ്‌ഠിത ഇന്റർനെറ്റ് കോൺസ്റ്റലേഷനാണ് സ്റ്റാർലിങ്ക്
40,000 ത്തിലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുകയാണ് പദ്ധതി
മനുഷ്യർ ഇതുവരെ വിക്ഷേപിച്ച മൊത്തം ഉപഗ്രഹങ്ങളുടെ അഞ്ചിരട്ടിയാണിത്
ബഹിരാകാശത്തെ സജീവ ഉപഗ്രഹങ്ങളിൽ മൂന്നിലൊന്ന് ഇപ്പോൾ സ്പേസ് എക്സിന്റേതാണ്