കേരളത്തിന്റെ ഐടി കയറ്റുമതി 1 ലക്ഷം കോടിയിൽ എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20,000 കോടി രൂപയുടെ സ്റ്റാർട്ടപ്പ് നിക്ഷേപം ആകർഷിക്കുക, 20,000 സ്റ്റാർട്ടപ്പുകളെ സൃഷ്ടിക്കുക, കേരളത്തിലുടനീളം 30 ദശലക്ഷം ചതുരശ്ര അടിയിൽ ഐടി സ്പേസ് ഡെവലപ് ചെയ്യുക തുടങ്ങി, സംസ്ഥാന സർക്കാരിന്റെ വിഷൻ 2031 കരട് ഡോക്കുമെന്റ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, എമർജിംഗ് ടെക്നോളജി മേഖലകൾക്കായുള്ള കരട് വിഷൻ ഡോക്യുമെന്റാണ് പുറത്തിറക്കിയത്.

it export kerala

2016ൽ 34,123 കോടി രൂപയായിരുന്ന കേരളത്തിന്റെ മൊത്തം ഐടി കയറ്റുമതി ഇപ്പോൾ 90,000 കോടി രൂപയായി ഉയർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2016ലെ 155.85 ലക്ഷം ചതുരശ്ര അടിയിൽ നിന്ന് ഇന്ന് 223 ലക്ഷം ചതുരശ്ര അടിയായി ഐടി മേഖല വിപുലീകരിച്ചു. വൻതോതിലുള്ള ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളോടെയും പോളിസി രൂപീകരിണത്തിലൂടെയും പിന്തുണയോടെ ഐ. ടി വ്യവസായത്തിൽ അഭൂതപൂർവമായ മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2031 ഓടെ 50 ബില്യൺ ഡോളർ സാമ്പത്തിക മൂല്യം കൈവരിക്കാനും 5 ലക്ഷം ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തക്കവണ്ണം ഐടി ഇക്കോസിസ്റ്റത്തെ വിപുലമാക്കാൻ കേരള-ഐടി വിഷൻ 2031 സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

kerala’s it exports have crossed rs 1 lakh crore, up from rs 34,123 cr in 2016. the state plans to create 20,000 startups and 5 lakh new jobs by 2031.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version