Trending

Box Office, വീട്ടിൽ സ്ഥാപിക്കാവുന്ന കുഞ്ഞൻ ഓഫീസ്

നിങ്ങളുടെ വീട്ടിൽ സ്ഥാപിക്കാൻ കഴിയുന്ന സുരക്ഷിതമായ ഒരു ഓഫീസ്…! എത്ര സുന്ദരമായ ആശയം അല്ലേ,  എന്നാൽ അങ്ങനെയൊന്നുണ്ട്. വടക്കൻ യൂറോപ്യൻ രാജ്യമായ എസ്റ്റോണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന Ööd എന്ന കമ്പനി 20,000 ഡോളറിന് അടുത്ത് വില വരുന്ന ഒരു ബോക്സ് ഓഫീസ് നിർമിച്ചിരിക്കുന്നു.  കോവിഡ് കാലത്ത് വർദ്ധിച്ച കസ്റ്റമർ ഡിമാൻഡ് ആണ് എവിടെയും അനുയോജ്യമാകുന്ന ഒരു ബോക്സ് ഓഫീസ് യൂണിറ്റ് നിർമിക്കാൻ കാരണം. ഏത് സാഹചര്യത്തിലും ഏത് അന്തരീക്ഷത്തിലും യോജിക്കുന്ന ബോക്സ് ഓഫീസ്  രണ്ടു വലുപ്പത്തിൽ ലഭ്യമാകും. കിച്ചണും ബാത്ത്റൂമും ഉൾപ്പെടുന്നതാണ് വലിയ ഓഫീസ്. 97 ചതുരശ്രയടി വിസ്തീർണ്ണമുള്ള ചെറിയ ഓഫീസിൽ രണ്ട് പേർക്ക് സുഖമായിരുന്നു വർക്ക് ചെയ്യാം. ഫുൾ ഫർണിഷ്ഡോ കസ്റ്റമൈസ്ഡോ  ആയി വ്യത്യസ്ത വിലയിലും ഹോം ഓഫീസ് ലഭിക്കും. കൂടുതൽ ഓഫീസ് സ്പെയ്സ് ആവശ്യമുളളവർക്ക്  226-square ft വരുന്ന കിച്ചണും ബാത്ത്റൂമും ഉൾപ്പെടുന്ന ഓഫീസ് വാങ്ങാം.

മൂന്ന് ടൺ ഭാരമുളള ഹോം ഓഫീസ് ഒരു ഇലക്ട്രീഷ്യന്റെ സഹായത്തോടെ മണിക്കൂറുകൾക്കുളളിൽ  ഇൻസ്റ്റാൾ ചെയ്യാം. എക്സ്റ്റീരിയർ മിറർ വർക്കും ഇന്റീരിയറിലെ മിനിമലിസ്റ്റിക് അപ്പിയറൻസും ഓഫീസ് യൂണിറ്റിനെ അത് സ്ഥാപിക്കുന്ന ഇടവുമായി ചേർത്ത് നിർത്തുന്നു. 80% സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന  ഗ്ലാസ് പുറത്ത് നിന്നും ഒരാൾ നോക്കിയാൽ അകം കാണാത്ത വിധമാണുളളത്. ഗ്ലാസ് നിർമിതമായ ഓഫീസിന്റെ മുൻവശം അകവും പുറവും ഒരേ പോലുളള അനുഭവം സമ്മാനിക്കുന്നു. ഫൗണ്ടേഷൻ ആവശ്യമില്ലെന്നതും ഇന്റീരിയർ ഫ്ലെക്സിബിൾ ആണെന്നതും ഏത് രീതിയിലും ഓഫീസ് ഉപയോഗയോഗ്യമാക്കുന്നു.Jaak, Andreas Tiik എന്നീ സഹോദരൻമാർ 2016ലാണ് എസ്റ്റോണിയ ആസ്ഥാനമായി കമ്പനി ആരംഭിച്ചത്. ഒരു വീക്കെൻഡ് ഔട്ടിങ്ങ് പ്ലാൻ ചെയ്തപ്പോൾ അനുയോജ്യമായ സ്ഥലത്ത് ആവശ്യമായ ക്വാളിറ്റിയിലും സൈസിലും ഭംഗിയിലും മുറികൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടായി. ഈ തിരിച്ചറിവാണ് Ööd ഹോട്ടൽ കൺസെപ്റ്റിന് വഴി തെളിച്ചത്. ഇന്നത് നിരവധി  മറ്റ് സ്മാർട്ട് ആശയങ്ങളിലേക്കും ഇവർ കടന്നിരിക്കുന്നു. സ്റ്റുഡിയോ, പ്ലേ റൂം, യോഗാ റൂം, വിന്റർ ഗാർഡൻ അങ്ങനെ യുവത്വത്തിന് ഇഷ്ടപ്പെടുന്ന ഐഡിയകൾ.

226-square ft വരുന്ന ഹോട്ടലാണ് കമ്പനിയുടെ പ്രോ‍ഡക്ടുകളിൽ ഏറ്റവും പോപ്പുലർ. ‌Nordic minimalism ആണ് തങ്ങളുടെ പ്രോഡക്ടുകളുടെ മുഖമുദ്രയെന്ന് കമ്പനി അവകാശപ്പെടുന്നു.  കഴിഞ്ഞ മാസമാണ് ഓഫീസ് യൂണിറ്റ് വിപണിയിലെത്തിച്ചത്. യുഎസിൽ നിന്നും പ്രോ‍ഡക്ടിന് ആവശ്യക്കാർ കൂടിയതോടെ അവിടെ ഒരു ബ്രാഞ്ച് തുറക്കാനൊരുങ്ങുകയാണ് Ööd. വർക്ക് ഫ്രം ഹോം വർദ്ധിച്ച ന്യൂ നോർമൽ കാലത്ത് ഏറ്റവും അനുയോജ്യമാണ് ഹോം ഓഫീസ്.  വൈകാതെ ആമസോണിലെത്തുന്ന  ഈ ബോക്സിനുളളിലെ ഓഫീസ് വേണമെങ്കിൽ വീട്ടുമുറ്റത്തും സെറ്റ് ചെയ്യാം,19,900 ഡോളർ മുടക്കിയാൽ മതി.

Leave a Reply

Back to top button