ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ചാർജിംഗ് നെറ്റ്വർക്കുമായി Ola
ഏറ്റവും വലിയ Hypercharger Network നിർമിക്കുമെന്ന് Ola Electric
75 km പരിധിയിൽ 18 മിനിറ്റിനുള്ളിൽ Ola സ്കൂട്ടർ 50% ചാർജ് ചെയ്യാം
Ola സ്കൂട്ടറുകൾക്കായി Hypercharger Network വരും മാസങ്ങളിൽ അവതരിപ്പിക്കും
400 നഗരങ്ങളിലായി 100000 ചാർജിംഗ് പോയിന്റ് 5വർഷം കൊണ്ട് സ്ഥാപിക്കും
ആദ്യ വർഷം രാജ്യത്ത് 100 നഗരങ്ങളിൽ 5000 ചാർജിംഗ് പോയിന്റ് സ്ഥാപിക്കും
ഇത് രാജ്യത്ത് നിലവിലുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ ഇരട്ടിയാണ്
നഗര കേന്ദ്രങ്ങളിലും മാളുകൾ, കഫേകൾ എന്നിവ കേന്ദ്രീകരിച്ചാകും Hypercharger Network
ITപാർക്കുകളിലും ഓഫീസ് കോംപ്ലക്സുകളിലും ചാർജിംഗ് നെറ്റ്വർക്ക് സ്ഥാപിക്കും
Ola Electric ആപ്പിൽ ഉപയോക്താക്കൾക്ക് ചാർജിംഗ് പുരോഗതി നിരീക്ഷിക്കാനാകും
ചാർജിംഗിനു പണമടയ്ക്കാനും ഇതേ ആപ്ലിക്കേഷൻ ഉപയോഗിക്കാം