ലൂണാർ കോൺട്രാക്ടിൽ Elon Musk – Jeff Bezos ട്രോൾ പോരാട്ടം
NASA ലൂണാർ കോൺട്രാക്ട് നഷ്ടപ്പെട്ട ജെഫ് ബെസോസിനെ ട്രോളി ഇലോൺ മസ്ക്
“Can’t get it up (to orbit) lol എന്നതായിരുന്നു ബെസോസിനെ ട്രോളിയുളള ട്വീറ്റ്
Blue Origin ലൂണാർ ലാൻഡർ അനാച്ഛാദന റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ടോടെ ആണ് ട്വീറ്റ്
NASA ലൂണാർ കോൺട്രാക്ട് ഇലോൺ മസ്കിന്റെ SpaceX നേടിയിരുന്നു
2024 ൽ ബഹിരാകാശയാത്രികരെ ചന്ദ്രനിലെത്തിക്കാനുളള സ്പേസ്ഷിപ്പിനാണ് കരാർ
1972 ന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ തിരിച്ചെത്തിക്കുന്നതാണ് പദ്ധതി
സർക്കാരിൽ നിന്നുള്ള ദീർഘകാല കരാറിനായി Blue Origin മത്സരിച്ചിരുന്നു
കരാർ SpaceX നേടിയതിനെതിരെ Blue Origin പ്രതിഷേധവും രേഖപ്പെടുത്തി
Government Accountability Office ൽ 50 പേജ് വരുന്ന പ്രൊട്ടസ്റ്റ് ഫയൽ ചെയ്തു
ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റം പ്രോഗ്രാമിനായി നാസ തെറ്റായ ഏറ്റെടുക്കൽ നടത്തി
മത്സരത്തിനുള്ള അവസരം ഇല്ലാതാക്കുന്നതാണ് നാസയുടെ തീരുമാനമെന്ന് Blue Origin
യുഎസ് നാഷണൽ സെക്യുരിറ്റി ലോഞ്ച് കോൺട്രാക്ടും സ്പേസ് എക്സ് നേടിയിരുന്നു
2022 ൽ ആരംഭിക്കുന്ന കരാർ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്നതാണ്
Related Posts
Add A Comment